റിസള്‍ട്ട്

അറബിക് പദ്യം ചൊല്ലലിലും മുശാഹ്റയിലും ആസിയത്ത് സഹല സംസ്ഥാനതലസ്ക്കൂള്‍ കലാമേളയില്‍ എ ഗ്രേഡ് നേടിയിരിക്കുന്നു.
സംസ്ഥാനതലത്തില്‍ സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തവരെ സ്ക്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു
എട്ടാം തരംകായികവിദ്യാഭ്യാസം പാഠപുസ്തകത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
എസ്എസ്എല്‍സിപരീക്ഷയില്‍ ജിവിഎച്ച്എസ്സ് എസ്സ് ഫോര്‍ ഗേള്‍സിന് 99.46% വിജയം.റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം

Thursday, January 29, 2015

ശാസ്ത്ര സെമിനാറിലെ മികവുമായി ഗേള്‍സ് ,സ്ക്കൂള്‍

           ടിഐഎച്ച്എസ് നായ്മാര്‍മൂല സ്ക്കൂളില്‍ 23/01/2015 ല്‍ ആര്‍എംഎസ്എയുടെ നേതൃത്വത്തില്‍ നടന്ന ശാസ്ത്രസെമിനാര്‍- ക്വിസ്- ഉപന്യാസമത്സരങ്ങളില്‍ പങ്കെടുത്ത് ഗേള്‍സ് സ്ക്കൂളിലെ കുട്ടികള്‍,ശാസ്ത്രരംഗത്തുള്ള തങ്ങളുടെ അറിവിന് അംഗീകാരം നേടിയിരിക്കുന്നു.'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍‌' എന്ന വിഷയത്തില്‍ നടന്ന
സെമിനാറില്‍ പങ്കെടുത്ത് ഒമ്പതാം തരം എ ക്ലാസ്സിലെ സൈനബ് ബങ്കര രണ്ടാംസ്ഥാനവും ശാസ്ത്ര ക്വിസില്‍ (ഹുദ്ഹുദ്,മംഗല്‍യാന്‍) പങ്കെടുത്ത് ഒമ്പതാം തരം എ ക്ലാസ്സിലെ ഹര്‍ഷിത ജെ "എ" ഗ്രേഡും മംഗള്‍യാന്‍
വിഷയത്തില്‍ നടന്ന ഉപന്യാസരചനയില്‍ എട്ടാം തരം ബി ക്ലാസ്സിലെ ആയിഷ ബങ്കര എ ഗ്രേഡും കരസ്ഥമാക്കിയിരിക്കുന്നു.

              ജില്ലാതലഗണിതശാസ്ത്ര ഭാസ്ക്കരാചാര്യസെമിനാറില്‍ പങ്കെടുത്ത് എട്ടാം തരം ബിക്ലാസ്സിലെ ആയിഷബങ്കര രണ്ടാം സ്ഥാനവും "എ"ഗ്രേഡും കരസ്ഥമാക്കിയിരിക്കുന്നു.


Monday, January 26, 2015

റിപ്പബ്ലിക്ക് ദിനാഘോഷം

ഭാരതത്തിന്റെ 66ാമത് റിപ്പബ്ലിക്ക് ദിനം ഗേള്‍സ് സ്ക്കൂളില്‍ സമുചിതമായി ആഘോഷിച്ചു.രാവിലെ പത്ത് മണിക്ക് സ്ക്കൂള്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസീത ടീച്ചര്‍ പതാകഉയര്‍ത്തി.ഹെഡ്മാസ്റ്റര്‍ ശ്രീ.ഇ വേണു ഗോപാലന്‍ മാസ്റ്റര്‍ റിപ്പബ്ലിക് ദിനസന്ദേശം നല്കി.പിടിഎ പ്രസിഡണ്ട് ശ്രീ പുരുഷോത്തമ ഭട്ട് ,അധ്യാപകനായശ്രീ,കൃഷ്ണന്‍ നമ്പൂതിരി എന്നിവരും ഹയര്‍സെക്കന്ററി വിദ്യാര്‍ഥിനിയായ കുമാരി മഹ്ഷൂറയും സംസാരിച്ചു.കുട്ടികള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു.
റിപ്പബ്ലിക്ക് ദിനാഘോഷദൃശ്യങ്ങളിലൂടെ...........

Monday, January 19, 2015

റണ്‍ കേരള റണ്ണിന് മിഴിവേകി ഗേള്‍സിലെ കുട്ടികള്‍

ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥം ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സിലെ കുട്ടികളും രക്ഷാകര്‍ത്താക്കളും അധ്യാപകരും കൂട്ടയോട്ടം നടത്തി.മുനിസിപ്പല്‍ വികസനകാര്യചെയര്‍മാന്‍ ശ്രീ.അബ്ബാസ് ബീഗം കൂട്ടയോട്ടം
ഫ്ലാഗ് ഓഫ് ചെയ്തു.അധ്യാപകനായ ശ്രീ അനില്‍ കുമാര്‍ കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പിടിഎ പ്രസിഡണ്ട് ശ്രീ.പുരുഷോത്തമഭട്ട്,പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ.രാജന്‍ ജോര്‍ജ്,ഹെഡ്മാസ്റ്റര്‍ ശ്രീ,ഇ വേണുഗോപാലന്‍, എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസീത ടീച്ചര്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്‍സി ടീച്ചര്‍ പിഇടി അധ്യാപകന്‍ ശ്രീ മറിയയ്യ ബള്ളാള്‍,അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്കി.
കൂട്ടയോട്ടത്തിന്റെ ദൃശ്യങ്ങളിലൂടെ.........

ദേശീയകായികമാമാങ്കത്തിന് പ്രചാരമേകി ഗേള്‍സ് സ്ക്കൂളിലെ കുട്ടികളും.

  ദേശീയകായികമത്സരത്തിന് കേരളം വേദിയൊരുങ്ങുന്നതിന് തയ്യാറായിരിക്കുകയാണ്.വിവിധസംഘടനകളും ക്ലബ്ബുകളും വിദ്യാലയങ്ങളും നമ്മുടെ നാട് ആഥിത്യമരുളുന്ന കായികമാമാങ്കത്തെ വരവേല്ക്കുന്നതിനുള്ള പ്രചാരണ പരിപാടികളില്‍ മുഴുകുമ്പോള്‍ നമ്മുടെ വിദ്യാലയവും അതിനുള്ള ഒരുക്കത്തിലാണ്.ദേശീയകായികമത്സരത്തിന്റെ
പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തില്‍ ഏത് രീതിയില്‍ നടത്തണമെന്ന് തീരുമാനിക്കുന്നതിന്നായി സ്ക്കള്‍ പിടിഎ എക്സിക്യുട്ടീവ് കമ്മിറ്റി ചേര്‍ന്നിട്ടുണ്ട്. രക്ഷാകര്‍ത്താക്കളും അധ്യാപകരും കുട്ടികളും സംസ്ഥാന സര്‍ക്കാര്‍  ആഹ്വാനം ചെയ്തരീതിയില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.വിദ്യാലയപരിസരത്ത് നിന്ന് ആരംഭിച്ച് കാസര്‍ഗോഡ് ടൗണ്‍ പരിസരത്ത് സമാപിക്കുന്നതരത്തിലാണ് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താ ക്കളും അധ്യാപകരും കൂട്ടയോട്ടത്തില്‍ പങ്കാളികളാകുക എന്ന് ഹെഡ്മാസ്റ്റരും പ്രിന്‍സിപ്പാള്‍മാരും അറിയിച്ചു.
            വിദ്യാലയപരിസരത്ത് നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം ജില്ലാവിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
ശ്രീ.ജി  നാരായണന്‍ ഫ്ലാഗ് ഓഫ് ചെയ്യും.തദവസരത്തില്‍  മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീ.അബ്ദുള്‍ ഖാദര്‍
ബങ്കര,വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി അശ്വനി നായിക്ക്,പിടിഎപ്രസിഡണ്ട് ശ്രീ.പുരുഷോത്തമ ഭട്ട്,മാതൃരക്ഷാ
കര്‍തൃസമിതി പ്രസിഡണ്ട് ശ്രീമതി സാബിറ അബ്ദുള്‍കരീം ബങ്കര,പിടിഎ അംഗങ്ങള്‍ ,രക്ഷാകര്‍ത്താക്കള്‍
എന്നിവര്‍ പങ്കെടുക്കുമെന്ന് സ്ക്കൂള്‍ അധികൃതര്‍ അറിയിച്ചു.