റിസള്‍ട്ട്

അറബിക് പദ്യം ചൊല്ലലിലും മുശാഹ്റയിലും ആസിയത്ത് സഹല സംസ്ഥാനതലസ്ക്കൂള്‍ കലാമേളയില്‍ എ ഗ്രേഡ് നേടിയിരിക്കുന്നു.
സംസ്ഥാനതലത്തില്‍ സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തവരെ സ്ക്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു
എട്ടാം തരംകായികവിദ്യാഭ്യാസം പാഠപുസ്തകത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
എസ്എസ്എല്‍സിപരീക്ഷയില്‍ ജിവിഎച്ച്എസ്സ് എസ്സ് ഫോര്‍ ഗേള്‍സിന് 99.46% വിജയം.റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം

എന്നെ കുറിച്ച്


കാസര്‍ഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമായ ജി.ജി. വി.എച്ച്. എസ്.എസ്. കാസര്‍ഗോഡ്'.ഗേള്‍സ് സ്കൂള്‍' എന്ന പേരിലാണ പൊതുവെ അറിയപ്പെടുന്നത്
1974-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസര്‍ഗോഡ് ജില്ലയിലെ ആദ്യ സര്‍ക്കാര്‍ ഗേള്‍സ് വിദ്യാലയമാണ്
ചരിത്രം
കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയില്‍ കടല്‍ത്തീരത്തു നിന്ന് ഏകദേശം അര കിലോമീറ്റര്‍കിഴക്കുഭാഗത്തായി നെല്ലിക്കുന്ന് എന്ന് പ്രദേശത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സ് സ്ഥിതി ചെയ്യുന്നു.ബഹു: ചാക്കിരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച ഈ സ്കൂള്‍ 1974-ല്‍ ജസ്റ്റിസ് യു. എല്‍. ഭട്ട് ഉദ്ഘാടനം ചെയ്തു. 1982 - ല്‍ ടൗണ്‍ യു. പി. സ്കൂളിന്റെ കെട്ടിടത്തിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. മുന്‍സിപ്പാലിറ്റി അനുവദിച്ച 70 സെന്റ് സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിത് 1982 - ല്‍ പ്രവര്‍ത്തനം ഇപ്പോഴുളള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 1994 - ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും, 2004 - ല്‍ ഹയര്‍ സെക്കന്ററിയും സ്കൂളിനനുവദിച്ചു കിട്ടി. 2006 -07 അദ്ധ്യയന വര്‍ഷം മുതല്‍ ഹൈസ്കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ കൂടി ആരംഭിക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങള്‍
70 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നിവയ്ക്ക് ഉപയോഗിക്കാന്‍ 4 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും, 3 ക്ലാസ് മുറികളായി ഉപയോഗിക്കാന്‍ പറ്റുന്ന വിശാലമായ സ്റ്റേജും ഉണ്ട്.ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ശാസ്ത്രപോഷിണി ലബോറട്ടറിയും നല്ല ഒരു ലൈബ്രറിയും സ്കൂളിനുണ്ട്.
 ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

1 comment: