ഭാഷയുടെ സൗന്ദര്യവും ശാസ്ത്രത്തിന്റെ കരുത്തും ഗണിതത്തിന്റെ പിഴവില്ലാത്ത ഒതുക്കവുമായി, പെണ്‍കുതിപ്പിന്റെ തെളിമയില്‍ വിടരുന്ന കൗതുകകാഴ്ചകള്‍
റിസള്‍ട്ട്
എട്ടാം തരംകായികവിദ്യാഭ്യാസം പാഠപുസ്തകത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം
Friday, December 26, 2014
Wednesday, December 24, 2014
Saturday, December 6, 2014
ഉപജില്ല സ്ക്കൂള്‍ കലോത്സവവിജയികള്‍
കാസര്‍ഗോഡ് ഉപജില്ലസ്ക്കൂള്‍ കലോത്സവത്തില്‍ മത്സരിച്ച മിക്കയിനങ്ങളിലും എ ഗ്രേഡുകളോടെ ഒന്നാം സ്ഥാനം നേടി ജില്ലാസ്ക്കൂള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് സ്ക്കൂളിലെ കലാകാരികള്‍ക്ക് കഴിഞ്ഞു.ചിത്രരചനയില്‍എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ജലച്ഛായത്തിലും എണ്ണച്ഛായത്തിലും എ ഗ്രേഡും നേടി ഒമ്പത് ബി ക്ലാസ്സിലെഅശ്വതി.പികെ മികവു പുലര്‍ത്തി.ഇംഗ്ലീഷ് ഉപന്യസരചനയില്‍ പത്ത് എ ക്ലാസ്സിലെ സോനപീറ്ററും ഹിന്ദി ഉപന്യാസരചനയില്‍ പത്ത് ബി ക്ലാസ്സിലെ ആദ്യറാമും എ ഗ്രേഡ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിസംഗീതാധ്യാപകനായ വിഷ്ണുഭട്ട് വെള്ളിക്കോത്തിന്റെ ശിക്ഷണത്തില്‍ ഒമ്പത് എ ക്ലാസ്സിലെ അഞ്ജലി എസ് നേതൃത്വം നല്കിയ ഗായികമാര്‍ ഗാനമേളയിലും ദേശഭക്തിഗാനാല്പനമത്സരത്തിലും എ ഗ്രേഡ് നേടി ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്നതിന് അര്‍ഹതനേടി.കൂടാതെ ആസിയത്ത് സഹല ഒമ്പത് ബി ഉറുദു പദ്യംചൊല്ലല്‍ എ ഗ്രേഡ്,അനുഷ ആര്‍ കന്നഡ പദ്യം ചൊല്ലല്‍ എ ഗ്രേഡ്,ആദ്യ റാമും സംഘവും തിരുവാതിരക്കളി എ ഗ്രേഡോടെ രണ്ടാം സ്ഥാനം, എന്നിവയും ഹയര്‍ സെക്കന്ററി ,വിഎച്ച്എസ് ഇ വിദ്യാര്‍ഥികളും മത്സരിച്ച വിവിധയിനങ്ങളില്‍ മികവ് പുലര്‍ത്തി.
Tuesday, December 2, 2014
പ്രവര്‍ത്തിപരിചയം സംസ്ഥാനതലമികവ്
പ്രവര്‍ത്തിപരിചയമേളയില്‍ സംസ്ഥാനതലത്തില്‍ മികച്ച നേട്ടങ്ങള്‍ കൊയ്തെടുത്തുകൊണ്ട് ജിവിഎച്ച്എസ്സ്എസ്സ്ഫോര്‍ ഗേള്‍സിലെ മിടുക്കികള്‍ സ്ക്കൂളിന്റെ കീര്‍ത്തിസ്തംഭങ്ങളായി മാറി.പത്താം തരം ബി ക്ലാസ്സിലെ ആദ്യറാം ഗണിതശാസ്ത്രമേളയിലെ അപ്ലൈഡ് കണ്‍സ്റ്റ്രക്ഷന്‍ വിഭാഗത്തില്‍ എ ഗ്രേഡും പത്താം തരം സി ക്ലാസ്സിലെ കദീജത്ത് അസ്ബിയ ഗാര്‍മെന്റ്സ് മേക്കിംഗില്‍ എ ഗ്രേഡും ഒമ്പതാം തരം ബി ക്ലാസ്സിലെ അശ്വതി പികെ ഐടിമേളയിലെ ഡിജിറ്റല്‍ പെയിന്റിംഗില്‍ ബി ഗ്രേഡുംവിഎച്ച്എസ് ഇ വിഭാഗത്തിലെ അജ്മല എ എന്‍ എ ഗ്രേഡുമാണ് കരസ്ഥമാക്കിയത്.വിജയികള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
Monday, November 24, 2014
സയന്‍സ്,ഗണിതശാസ്ത്രം,പ്രവര്‍ത്തിപരിചയം,ഐടി മേളകളില്‍ ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിന്റെ വിജയശില്പികള്‍
കാസര്‍ഗോഡ് ജില്ലാ സയന്‍സ്,ഗണിതശാസ്ത്രം,പ്രവര്‍ത്തിപരിചയം,ഐടി മേളകളില്‍ ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ അശ്വതി.പി.ഒമ്പതാം തരം എ ഡിജിറ്റല്‍ പെയിന്റിംഗില്‍ എ ഗ്രേഡോടെ
രണ്ടാം സ്ഥാനവും കദീജത്ത് അസ്ബിയ പത്താം തരം സി ഗാര്‍മെന്റ് മേക്കിംഗില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ആദ്യ റാം പത്താം തരം ബി ഗണിതശാസ്ത്രമേളയില്‍ അപ്ലൈഡ് കണ്‍സ്റ്റ്രക്ഷനില്‍
എ ഗ്രേഡോടെ ഒന്നാം സ്ഥാനവും അനുഷ കെ പത്താം തരം എഫ് ഐടി മേളയില്‍ കന്നഡ ടൈപ്പിംഗില്‍ മൂന്നാം സ്ഥാനവും സ്നേഹ പി,പത്താം തരം സി ഗണിതശാസ്ത്രമേളയില്‍ ജ്യോമെട്രിക്ക് ചാര്‍ട്ടില്‍
എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടിയിരിക്കുന്നു.
Thursday, November 13, 2014
Wednesday, November 5, 2014
പെണ്മ -ഔദ്യോഗിക അവതരണം
ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സ് സ്ക്കൂള്‍ കാസര്‍ഗോഡിന്റെ ഔദ്യോഗിക ബ്ലോഗായ "പെണ്‍മ"യുടെ ഔദ്യോഗിക അവതരണം പിടിഎ പ്രസിഡണ്ട് ശ്രീ.അബ്ദുള്‍ ഖാദര്‍ ബങ്കര നിര്‍വ്വഹിക്കുന്നു.തദവസരത്തില്‍ പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ.പുരുഷോത്തമ ഭട്ട്,എച്ച് എസ്സ് ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസിത ടീച്ചര്‍,വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്‍സി ടീച്ചര്‍,ഹൈസ്ക്കൂള്‍ സീനിയര്‍ അധ്യാപകന്‍ ശ്രീ.സുരേഷ് കുമാര്‍ എം,എച്ച്എസ് ഇ സീനിയര്‍ അധ്യാപകന്‍ ശ്രീ ശശിധരന്‍,സ്റ്റാഫ് സിക്രട്ടറി ശ്രീ.ഗണേശന്‍ കോളിയാട്ട്,സ്ക്കൂള്‍ എസ് ഐടിസി ശ്രീമതി.ശൈലജ കുമാരി,ബ്ലോഗ് ചാര്‍ജ്ജുള്ള അധ്യാപകന്‍ രമേശന്‍ പുന്നത്തിരിയന്‍ എന്നിവര്‍ സംബന്ധിച്ചു.
ഉദ്ഘാടനദൃശ്യങ്ങളില്‍ നിന്ന്.......
Tuesday, November 4, 2014
കലോത്സവവിജയികളെ സര്‍ട്ടിഫിക്കറ്റ് നല്കി അനുമോദിക്കുന്നു.
സ്ക്കൂള്‍ കലോത്വത്തിലെ മിടുക്കികള്‍ക്ക് ,അവരുടെ മികവിന്റെ അടിസ്ഥാനത്തില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞതിനെ സര്‍ട്ടിഫിക്കേറ്റ് അനുമോദിച്ചപ്പോള്‍.സ്ക്കൂള്‍ കലോത്സവവേദിയില്‍ വച്ച് മിടുക്കികള്‍ക്ക് സര്‍ട്ടിഫിക്കേറ്റ് നല്കി അനുമോദിക്കുന്നത് ഹെഡ്മാസ്റ്റര്‍ ശ്രീ.ഇ. വേണുഗോപാലന്‍.സമീപത്ത് സീനിയര്‍ അസിസറ്റന്റ് ശ്രീ.സുരേഷ് കുമാര്‍ എം.സാമൂഹ്യശാസ്ത്രാധ്യാപകനായ ശ്രീ.ഗോപി.വി.
Monday, November 3, 2014
സ്ക്കൂള്‍ യുവജനോത്സവദൃശ്യങ്ങളിലൂടെ......
Sunday, November 2, 2014
വിഎച്ച്എസ്സ്ഇ കെട്ടിടശിലാസ്ഥാപനംഉദ്ഘാടനം
ഉദ്ഘാടനച്ചടങ്ങിന്റെദൃശ്യങ്ങളിലൂടെ..........
Friday, October 31, 2014
भास्करन की जीवनी
कासरगोड़
जिले के भगवती नगर नामक एक
गाँव का किसान है भास्करन ।
उनकी शादी हुई है लेकिन बच्चे
नहीं हैं ।आठ साल से खेती कर
रहे हैं । पत्नी भी उनकी मदद
कर रही है । परंपरा से उनके
परिवारवाले खेती कर रहे हैं
। सन २००७ में उनकी माँ मर गई
। माँ की मृत्यू के कारण उस
साल खेती में नुक्सान न होने
केलिए बास्करन ने खेत में काम
करने लगा ।वे खेती से आदर
करनेवाला इनसान है ,मेहनती
है और ईमानदारी से खेती का काम
करते हैं। धीरे-धीरे
फसल में कमी हो गई और उनको खेती
में रुचि कम होने लगी । बीज
बुरा होने से ऐसा हुआ था ।पत्नी
से सारी बातें वे बता दिए ।पत्नी
और उनके परिवारवाले मिलकर
अच्छे बीज-दान
जुगाड़ दिए । तबसे उनकी खेती
में प्रगति हो गई । खेती के
साथ रिकशा चलाकर भी वे पैसा
कमाते हैं । वे हमेशा कहते हैं
कि अगर उन्हें बच्चा हो तो
अपने बच्चे को खेती की महत्व
समझाकर उसे भी खेती का काम
करने केलिए प्रोत्साहन देता
।ताकि यह परंपरा बड़ती जाय
और भविष्य में लोग खेती का काम
बढ़ाए ।
(नवीं
दर्जे की पहली इकाई के उपज के
रूप में 'ए'
डिविशन
का 'भास्करन'
दल
की प्रस्तुति )ഹിന്ദി അധ്യാപകനായ ഗണേശന്‍ കോളിയാട്ട് പ്രസിദ്ധീകരിച്ചത്.
Monday, October 27, 2014
ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സ് കലോത്സവലഹരിയില്‍
കലാകുസുമങ്ങള്‍ ഉത്സവാന്തരീക്ഷത്തില്‍ പൂത്തുലയുന്ന ആരാമമായി മാറുന്നു ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിന്റെ അങ്കണം.ഈ വര്‍ഷത്തെ സ്ക്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍ നിര്‍വ്വഹിച്ചത്സ്ക്കൂള്‍ പിടിഎ പ്രസിഡണ്ട് ആയ ശ്രീ.ഖാദര്‍ ബങ്കര ആയിരുന്നു.സീനിയര്‍ അസിസ്റ്റന്റ് ശ്രീ.സുരേഷ് കുമാര്‍സ്വാഗതം പറഞ്ഞ
ചടങ്ങില്‍ അധ്യക്ഷം വഹിച്ചത് ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസീത ടീച്ചറാണ്. പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ.പുരുഷോത്തമ ഭട്ട്,വിഎച്ച്എസ് ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്‍സി ടീച്ചര്‍, ഹയര്‍സെക്കന്ററി സീനിയര്‍ അധ്യാപകന്‍ ശ്രീ.ശശിധരന്‍ മാഷ്,സ്റ്റാഫ് സിക്രട്ടറി ശ്രീ.ഗണേശന്‍ കോളിയാട്ട്എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.കലോത്സവകണ്‍വീനര്‍ ശ്രീ.രമേശന്‍ പുന്നത്തിരി യന്‍ നന്ദി രേഖപ്പെടുത്തി.
Sunday, October 5, 2014
Saturday, October 4, 2014
ശുചിത്വപ്രശ്നോത്തരി
സ്ത്രീശാക്തീകരണത്തിന്റെയും സ്വച്ഛഭാരത്മിഷന്റെയും നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ പഠനപരമായ ഉന്നമനം ലക്ഷ്യമിട്ട് സിപിസിആര്‍ഐ കാസര്‍ഗോഡ് ജിജിവിഎച്ച്എസ്സ് ഫോര്‍ ഗേള്‍സില്‍
നടത്തിയ ശുചിത്വപ്രശ്നോത്തരിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍.പ്രശ്നോത്തരി നയിക്കുന്നത് സിപിസിആര്‍ഐയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരായ ഡോ.കെ മുരളീധരന്‍(ഹെഡ്,സോഷ്യല്‍ സര്‍വീസ് ഡിവിഷന്‍,)
ഡോ.തമ്പാന്‍.സി(പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്),ഡോ.മാത്യു.എ സി,(പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്)
Monday, September 29, 2014
സാമൂഹ്യശാസ്ത്രക്ലബ്ബ് വിവിധ മത്സരങ്ങളിലെ സമ്മാനങ്ങള്‍ വിതരണം ചെയ്തപ്പോള്‍
സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്ക്കൂള്‍ തലത്തില്‍, വന്യജീവിവാരാഘോഷത്തോടനുബന്ധിച്ചും കേരളചരിത്രം നൂറ്റാണ്ടുകളിലൂടെ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തിലും ഹിരോഷിമനാഗസാക്കി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗമത്സരത്തിലും വിജയികളായവര്‍ക്ക് സ്ക്കൂള്‍ അസംബ്ലിയില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തപ്പോള്‍
ശാസ്ത്രരംഗത്തേക്ക് പെണ്‍കുതിപ്പിന് കരുത്തേകാന്‍ കല്പനചൗള ഫൗണ്ടേഷന്‍
കല്പനചൗളഫൗണ്ടേഷന്‍ സയന്‍സ് എംപവര്‍മെന്റ് പ്രോഗ്രാം ഫോര്‍ ഗേള്‍സിന്റെ ആഭിമുഭ്യത്തില്‍ ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സില്‍ ശാസ്ത്രരംഗത്തേക്ക് പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നതിനും അതിനു
വേണ്ടി അവരെ സജ്ജരാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നിനുമുള്ള പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു.പെണ്‍കുട്ടികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തി അവരെ കരുത്തുള്ളവരാക്കി മാറ്റി ഭാവി ഭാരതത്തിന്റെ ശാസ്ത്രമേഖലയില്‍ ഉയര്‍ത്തികൊണ്ടുവരിക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.ഭാരതത്തിന്റെ ശാസ്ത്രരംഗത്ത് വിരലിലെണ്ണാവുന്ന സ്ത്രീപ്രാതിനിധ്യം മാത്രേയുള്ളൂ.ലോകശാസ്ത്രരംഗത്ത് തന്നെ
ഭാരതത്തിന്റെ സംഭാവനയാണ് അകാലത്തില്‍ പൊലിഞ്ഞുപോയ കല്പനാചൗള എന്ന ഭാരതവംശജയായ അസ്ട്രോണമിസ്റ്റ്.അവരുടെ പേര് എല്ലാ ഭാരതീയരായ പെണ്‍കുട്ടികളെയും ഉത്തേജിപ്പിക്കുന്നത് തന്നെയാണ്.ശാസ്ത്രരംഗത്തേക്ക് പെണ്‍കുട്ടികളെ വളര്‍ത്തികൊണ്ട് വരിക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ഫൗണ്ടേഷന്റെ സംസഥാന കോ ഓര്‍ഡിനേറ്ററായ ശ്രീമതി ഉഷാകിരണ്‍ പറഞ്ഞു.
ഉച്ചയ്ക് 3മണിക്ക് സ്ക്കൂള്‍ സ്മാര്‍ട്ട് റൂമില്‍,ഹൈസ്ക്കൂള്‍, വിഎച്ച്എസ്സ്ഇ,ഹയര്‍സെക്കന്റ്റി തലത്തിലെ അമ്പതോളം തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് ക്ലാസ്സ് നല്കിയത്.ഇതിന്റെ ഔപചാരിക ഉദ്ഘാടനത്തില്‍
സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ഇ വേണുഗോപാലന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.കല്പനചൗളഫൗണ്ടേഷന്റെ സംസഥാന കോ ഓര്‍ഡിനേറ്ററായ ശ്രീമതി ഉഷാകിരണ്‍ പദ്ധതി വിശദീകരിച്ചു. സിപിസിആര്‍ ഐയി ലെ ശാസ്ത്രജ്ഞയായ ശ്രീമതി അനിത കിരണ്‍ പരിപാടി ഉദ്ഘാടനം ചെയ്ത.കേരളയൂണിവേഴ്സിറ്റിയിലെ അധ്യാപകനും പ്രശസ്തശാസ്ത്രകാരനുമായ ശ്രീ.വിപിഎന്‍ നമ്പൂതിരി സാര്‍ കുട്ടികള്‍ക്ക് ശാസ്ത്ര മേഖലയെ
പരിജയപ്പെടുത്തുകയും അവരെ ശാസ്ത്രകാരികളാകാന്‍ പ്രേരിപ്പിക്കുന്ന ക്ലാസ് നല്കുകയും ചെയ്തു.പരിപാടിക്ക് ആശംസയര്‍പ്പിച്ചുകൊണ്ട് വിഎച്ച്എസ്സ്ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്‍സി ടീച്ചറും ഹയര്‍സെക്കന്റ്റി
അധ്യാപകന്‍ ശശിസാറും സംസാരിച്ചു.ഹൈസ്ക്കൂള്‍ തലത്തിലെ സയന്‍സ് അധ്യാപകനും സീനീയര്‍ അസിസ്റ്റന്റുമായ ശ്രീ സുരേഷ് മാഷ് നന്ദി പറഞ്ഞു.
Friday, September 26, 2014
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ നടത്തുന്ന പ്രശ്നോത്തരിയില്‍ പങ്കെടുക്കുന്നതിന് അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിന്നായി സ്ക്കൂള്‍ തലത്തില്‍ നടത്തിയ പ്രശ്നോത്തരിയുടെ
ദൃശ്യങ്ങളില്‍ നിന്ന് .പ്രശ്നോത്തരി നയിക്കുന്നത് സാമൂഹ്യശാസ്ത്രാധ്യാപകനായ ശ്രീ.ഗോപി മാസ്റ്റര്‍.പ്രശ്നോത്തരിയില്‍ ഒമ്പതാം തരം ബി ക്ലാസ്സിലെ ഹര്‍ഷിത ജെ,ഷംമ്ന എന്നീ കുട്ടികള്‍ ജില്ലാതല മത്സരത്തില്‍
പങ്കെടുക്കുന്നതിന് അര്‍ഹത നേടി.വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.
ദൃശ്യങ്ങളിലൂടെ.........
Thursday, September 25, 2014
ശാസ്ത്രക്വിസ് മത്സരം
സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രക്വിസ് മത്സരത്തില്‍ പങ്കെടുത്തവര്‍.ക്വിസ് മത്സരം നയിക്കുന്നത് സീനിയര്‍ അസിസ്റ്റന്റും ബയോളജി അധ്യാപകനുമായ ശ്രീ.സുരേഷ്
സാറും കന്നട വിഭാഗം സയന്‍സ് അധ്യാപകനായ ശ്രീ.ലോഹിത് മാഷും.മത്സരത്തില്‍ പത്താം തരം ബി ക്ലാസ്സിലെ ആദ്യ റാം ഒന്നാം സ്ഥാനവും അതേ ക്ലാസ്സിലെ അന്നപൂര്‍ണ്ണ രണ്ടാം സ്ഥാനവും
നേടി.വിജയികള്‍ക്ക് അഭിനന്ദങ്ങള്‍.
Tuesday, September 23, 2014
എന്റെ കൗമുദി
Sunday, September 21, 2014
രാജ്യപുരസ്കാര്‍ ജേതാക്കള്‍
കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ച ലക്ഷ്യം വച്ച്കൊണ്ട് സ്ക്കൂളുകളില്‍വിവിധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കാറുണ്ട്.അവരില്‍ ദേശസ്നേഹം, സന്നദ്ധത,അര്‍പ്പണമനോഭാവം,അച്ചടക്കം എന്നീ മാനവീകഗുണങ്ങള്‍ കൂടി വളരുമ്പോള്‍ അവര്‍ ഭാവി ഭാരതത്തിന്റെ കരുത്താകും എന്നതില്‍ സംശയമില്ല. സ്ക്കൂളുകളില്‍ സ്കൗട്ട് ഗൈഡ്പോലെയുള്ള പ്രസ്ഥാനങ്ങള്‍ ലക്ഷ്യമിടുന്നതും ഇതാണ്. ഗൈഡുകളുടെ ക്രിയാത്മകവും അക്കാദമീകവുമായ വളര്‍ച്ച ലക്ഷ്യം വച്ച് വിവിധ തലത്തിലുള്ള പരീക്ഷകള്‍ ഇതിന്നായി നടത്താറുണ്ട്.ഇത്തരത്തില്‍ നടത്തിയ രാജ്യപുരസ്കാര്‍ പരീക്ഷയില്‍ ജിവിഎച്ച്എസ്സ് എസ്സ് ഫോര്‍ ഗേള്‍സിലെ പതിമൂന്നുഗൈഡുകള്‍ ഈ വിജയം കരസ്ഥമാക്കിയിരിക്കുന്നു
Tuesday, September 16, 2014
പ്രംചന്ദ് ദിനം
രാഷ്ട്രഭാഷയിലെ പ്രശസ്ത എഴുത്തുകാരനായ പ്രേംചന്ദിന്റെ ദിനാചരണത്തോടനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ പ്രേംചന്ദ് അനുസ്മരണപോസ്റ്ററുകളില്‍ നിന്ന്.
Monday, September 15, 2014
ജനകീയസംഗീതപ്രസ്ഥാനത്തിന്റെ ആദരിക്കല്‍ ചടങ്ങ്
സംസ്ഥാനത്ത് തന്നെ, വിദ്യാര്‍ഥികള്‍ നേതൃത്വം കൊടുക്കുന്നക്ലബ്ബുകള്‍ചുരുക്കമായിരിക്കും.ജിവിഎച്ച്എസ്സ്എസ്സ്ഫോര്‍ ഗേള്‍സ് കാസര്‍ഗോഡിലെ പെണ്‍കുട്ടികള്‍ കേരളത്തിന് മാതൃകയാകുന്നു ജനകീയസംഗീതപ്രസ്ഥാനമെന്ന കൂട്ടായ്മയിലൂടെ.സംഗീതധ്യാപകനായ ശ്രീ.വെള്ളിക്കോത്ത് വിഷ്ണുഭട്ട് മാസ്റ്ററുടെ രക്ഷാകര്‍തൃത്വത്തില്‍ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാര്‍ഥി കൂട്ടായ്മ ,ഈ വര്‍ഷം സമൂഹത്തില്‍ആദരിക്കപ്പെടേണ്ട, വ്യത്യസ്ത മേഖലകളിലായി വ്യക്തിമുദ്ര പതിപ്പിച്ച പതിനാലോളം പ്രതിഭകളെ ആദരിച്ചു.ഈകൂട്ടായ്മ ഉദ്ഘാടനം ചെയ്തത് ബഹമാനപ്പെട്ട കസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയായിരുന്നു.
ഓണാഘോഷ നിമിഷങ്ങളിലൂടെ............
ഈ വര്‍ഷത്തെ ഓണം വര്‍ണ്ണപ്പൂക്കളം തീര്‍ത്തും ഓണസദ്യയൊരുക്കിയും അധ്യാപകരും കുട്ടികളും നിറഞ്ഞ മനസ്സോടെ ആഘോഷിച്ചു.
അക്ഷരമുറ്റം ക്വിസ്
സ്ക്കൂളില്‍ നടന്ന അക്ഷരമുറ്റം ക്വിസ് ദൃശ്യങ്ങളില്‍ നിന്ന്.ക്വിസ് സാമൂഹ്യശാസ്ത്രാധ്യാപകന്‍ ശ്രീ.ഗോപി,മലയാളം അധ്യാപകന്‍ രമേശന്‍ പുന്നത്തിരിയന്‍.എന്നിവര്‍ നയിച്ചു. ഒമ്പതാം തരം ബിയിലെ സഹ്റ ബങ്കര ഒന്നാംസ്ഥാനവും രണ്ടാം സ്ഥാനം പത്താം തരം ഇ ക്ലാസ്സിലെ അശ്വതിയും നേടി.
പ്രവര്‍ത്തിപരിചയം
സ്ക്കൂളില്‍ നടത്തിയ പ്രവര്‍ത്തിപരിചയ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളും അവരുണ്ടാക്കിയ ഉത്പന്നങ്ങളും
Sunday, September 14, 2014
ഓണസ്നേഹക്കോടി വിതരണം
ഭാരതം രൂപപ്പെടുന്നത് അവളുടെ ക്ലാസ്സ് മുറികളിലാണ് എന്ന് നമ്മളെ ഓര്‍മ്മപ്പെടുത്തിയ മഹാനായ അധ്യാപകനാണ് ഡോക്ടര്‍ സര്‍വേപ്പിള്ളി രാധാകൃഷ്ണന്‍.ആ അധ്യാപകനോടുള്ള ആദരവാണ് ഭാരതം അദ്ദേഹത്തിന്റെ ജന്മദിനംദേശീയഅധ്യാപകദിനമായി ആചരിച്ച്, അധ്യാപകനും വിദ്യാര്‍ഥിയും ചേര്‍ന്ന് പുതിയ ഭാരതം സൃഷ്ടിക്കുന്നതിനുള്ള ഊര്‍ജ്ജം പകരുന്നതിന്നായി ഒരുക്കി വച്ചിരിക്കുന്നത്.വിദ്യാഭ്യാസം നല്കലും നേടലും മാനവീകനന്മയില്‍ ഉറച്ചു നിന്നുകൊണ്ട് തന്നെയാകണം.ക്ലാസ്സ് മുറികളിലാണ് ഈ ചിന്ത ഉറക്കേണ്ടത്.മനുഷ്യര്‍ മറ്റ് പല ചിന്തകളിലും മുഴുകി മുന്നേറുമ്പോള്‍ ഈ മനോഭാവമാണ് നഷ്ടപ്പെടുന്നത്. അവിടെയാണ് മനുഷ്യനന്മലക്ഷ്യമിടുന്ന മതങ്ങളും ആശയങ്ങളും തെറ്റായി വ്യാഖ്യനിക്കപ്പെടുകയും ദുരുപ യോഗപ്പെടുത്തുകയും ചെയ്യുന്നത്.
കാലത്തിന്റെ ശരിയായ വഴികളില്‍ നിന്ന് തെന്നിമാറി നടക്കുന്ന പുതിയ സമൂഹത്തിന് മാതൃകയായി ത്തീരുകയാണ് ജിജിവിഎച്ച്എച്ച് എസ്സ് ഫോര്‍ ഗേള്‍സ് കാസര്‍ഗോഡിലെ അധ്യാപകരും കുട്ടികളും. അതിന്നായി തെരഞ്ഞെടുത്ത ദിവസം ഭാരതത്തിന്റെ മഹാനായ അധ്യാപകന്റെ ജന്മദിനവും.സ്ക്കൂളിലെ അധ്യാപകരും കുട്ടികളും കൂടി ഈ വര്‍ഷത്തെ അധ്യാപകദിനവും ഓണാഘോഷവും ഗംഭീരമായി കൊണ്ടാടി യപ്പോഴും ആര്‍പ്പും ആരവുമി ല്ലാതെയുള്ള മറ്റൊരു ചടങ്ങും ഹെഡ്മാസ്റ്ററുടെ മുറിയില്‍ നടക്കുന്നുണ്ടായിരുന്നു.സ്ക്കൂള്‍ ലീഡര്‍ സഹ്റബങ്കരയില്‍ നിന്നും ഹെഡ്മാസ്റ്റര്‍ വേണുഗോപാലന്‍ മാസ്റ്റര്‍ നിറഞ്ഞ മനസ്സോടെ കുറച്ച് പൊതി കള്‍ ഏറ്റുവാങ്ങിയതായിരുന്നു ആ ചടങ്ങ്.സ്ക്കൂളിലെ നിര്‍ദ്ധനരായ കൂട്ടുകാരികള്‍ക്ക് നല്കാനുള്ള ഓണസ്നേഹ ക്കോടികളായിരുന്നു ആ പൊതികളില്‍.കാസര്‍ഗോഡിന്റെ മനസ്സിന് സൗഹൃദത്തിന്റെ പരസ്പര സ്നേഹത്തിന്റെ പുതിയനല്ല പാഠം രചിക്കുകയാണ് ഈ കുട്ടികള്‍ .എന്തും ഏതും ആര്‍പ്പുവിളികളോടെ മാത്രം കൊണ്ടാടുന്ന സമൂഹത്തിന് ,ഇത്തരം നിശ്ബ്ദവിപ്ലവങ്ങള്‍ വേണമെങ്കില്‍ കണ്ടില്ലെന്ന് നടിക്കാം .പക്ഷെ,പുതിയതലമുറകള്‍
ഒന്നിനും കൊള്ളാത്തവരാണെന്ന, നന്മകള്‍ വറ്റിപ്പോയവരാണെന്ന വാക്കുകള്‍ വിഴുങ്ങേണ്ടി വരുമെന്ന് ഈ കുട്ടികള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട് . കഴിയില്ല.കുട്ടികളില്‍ ഇത്തരം ചിന്തയ്ക്ക് ഊര്‍ജ്ജം പകരുന്നതിന്നായി
എല്ലാ അധ്യാപകരുംഅനധ്യാപകരും ഒരുമിച്ചിരുന്നു. അമ്പത്തഞ്ചോളം കുട്ടികള്‍ക്ക് ഓണസ്നേഹക്കോടി നല്കുന്നതിന്നായി അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഈ കൂട്ടായ്മക്ക്കഴിഞ്ഞു. അധ്യാപകരായ ബാബുരാജ്,ശശികല,രേഖാറാണി,രമേശന്‍ പുന്നത്തിരിയന്‍ , സുധാകരന്‍ പിസി,ലോഹിത് എന്നിവര്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്കുന്നതിനുണ്ടായിരുന്നു.(ഇത് ഞങ്ങളുടെ സ്നേഹത്തിന്റെ അടയാളമായതിനാല്‍ ഏറ്റുവാങ്ങുന്ന കുഞ്ഞു മനസ്സുകളെ വേദനിപ്പിക്കാന്‍ ഇഷ്ടമില്ല.അതിനാല്‍ അവരുടെ ചിത്രങ്ങള്‍ ഇല്ല.ക്ഷമിക്കുക)
കൂട്ടുകാരികള്‍ക്ക് നല്കാനുള്ള ഓണസ്നേഹക്കോടി സ്ക്കൂള്‍ ലീഡര്‍ സഹ്റ ബങ്കര ഹെഡ്മാസ്റ്റര്‍
ശ്രീ.ഇ.വേണുഗോപാലന്‍ മാസ്റ്റര്‍ക്ക് നല്കുന്നു. അധ്യാപകരായ ശ്രീ. ബാബുരാജ് ,ശ്രീമതി
ശശികല എന്നിവര്‍ സമീപം
കൂട്ടുകാരികള്‍ക്ക് നല്കാനുള്ള ഓണസ്നേഹക്കോടി സ്ക്കൂള്‍ ലീഡര്‍ സഹ്റ ബങ്കര ഹെഡ്മാസ്റ്റര്‍
ശ്രീ.ഇ.വേണുഗോപാലന്‍ മാസ്റ്റര്‍ക്ക് നല്കുന്നു. അധ്യാപകരായ ശ്രീ. ബാബുരാജ് ,ശ്രീമതി
ശശികല എന്നിവര്‍ സമീപം
Thursday, September 4, 2014
Friday, August 22, 2014
നൊസ്റ്റാള്‍ജിയ
ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മ്മകളും ഗ്രാമജീവിതത്തിന്റെ തുടിപ്പും അടയാളപ്പെടുത്തിയ ,
കാര്‍ഷികസംസ്കാരത്തിന്റെ ചൂടും തനിമയും നിറഞ്ഞ ഉപകരണങ്ങളും മറ്റും പ്രദര്‍ശിപ്പിച്ച്
കുട്ടികളെയും അധ്യാപകരേയും നാടിന്റെ നല്ല ഇന്നലെകളിലേക്കും ഓര്‍മ്മകളിലേക്കും നയി
ച്ച് ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സില്‍ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ "നൊസ്റ്റാള്‍ജിയ" എന്ന പേരില്‍ പഴയവസ്തുക്കളുടെയുംസ്ക്കൂള്‍ തലത്തില്‍ നടത്തിയ പ്രവര്‍ത്തിപരിചയമേളയില്‍ നിര്‍മ്മിച്ച വസ്തുക്കളുടെ പ്രദര്‍ശനവും നടന്നു.പ്രദര്‍ശനം ഹെഡ്മാസ്റ്റര്‍ ശ്രീ.വേണുഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഇംഗ്ലീഷ് അധ്യാപകരായ ശ്രീ.നാരായണ ഷെട്ടി,ശ്രീമതി.ശശികല,ശ്രീമതി അനസൂയ എന്നിവരും മറ്റധ്യാപകരായ രമ എകെ,വിഷ്ണുഭട്ട്,ഗണേശന്‍,രമേശന്‍ പുന്നത്തിരിയന്‍ ഇബ്രാഹിം കലീല്‍,ജമീല, രാധാലക്ഷ്മി, സവിത, രേഖാറാണി,റീനമോള്‍ തുടങ്ങിയവരും വി എച്ച് എസ്സ് ഇ അധ്യാപകരും വിദ്യാര്‍ഥിനികളും പ്രദര്‍ശനം ഒരുക്കുന്നതിന് സഹായിച്ചു.
ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മ്മകളും ഗ്രാമജീവിതത്തിന്റെ തുടിപ്പും അടയാളപ്പെടുത്തിയ ,
കാര്‍ഷികസംസ്കാരത്തിന്റെ ചൂടും തനിമയും നിറഞ്ഞ ഉപകരണങ്ങളും മറ്റും പ്രദര്‍ശിപ്പിച്ച്
കുട്ടികളെയും അധ്യാപകരേയും നാടിന്റെ നല്ല ഇന്നലെകളിലേക്കും ഓര്‍മ്മകളിലേക്കും നയി
ച്ച് ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സില്‍ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ "നൊസ്റ്റാള്‍ജിയ" എന്ന പേരില്‍ പഴയവസ്തുക്കളുടെയുംസ്ക്കൂള്‍ തലത്തില്‍ നടത്തിയ പ്രവര്‍ത്തിപരിചയമേളയില്‍ നിര്‍മ്മിച്ച വസ്തുക്കളുടെ പ്രദര്‍ശനവും നടന്നു.പ്രദര്‍ശനം ഹെഡ്മാസ്റ്റര്‍ ശ്രീ.വേണുഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഇംഗ്ലീഷ് അധ്യാപകരായ ശ്രീ.നാരായണ ഷെട്ടി,ശ്രീമതി.ശശികല,ശ്രീമതി അനസൂയ എന്നിവരും മറ്റധ്യാപകരായ രമ എകെ,വിഷ്ണുഭട്ട്,ഗണേശന്‍,രമേശന്‍ പുന്നത്തിരിയന്‍ ഇബ്രാഹിം കലീല്‍,ജമീല, രാധാലക്ഷ്മി, സവിത, രേഖാറാണി,റീനമോള്‍ തുടങ്ങിയവരും വി എച്ച് എസ്സ് ഇ അധ്യാപകരും വിദ്യാര്‍ഥിനികളും പ്രദര്‍ശനം ഒരുക്കുന്നതിന് സഹായിച്ചു.
Saturday, August 16, 2014
സ്വാതന്ത്ര്യദിനമേകുന്ന ആത്മഹര്‍ഷം
ഭാരതമെങ്ങും അഭിമാനപുളകം വിതറി അറുപത്തെട്ടാം സ്വാതന്ത്ര്യദിനാഘോഷം വര്‍ണ്ണാഭമായി കൊണ്ടാടി.നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തുകൊള്ളുമെന്ന പ്രതിജ്ഞ ആത്മാഭിമാന ത്തോടെ ഒരോ പൗരനും ഉള്ളിലുറപ്പിച്ചു.വളര്‍ച്ചയുടെ ഉത്തുംഗ തയിലേക്ക് കുതിക്കാന്‍ വെമ്പുന്ന മന സ്സോടെ വിദ്യാര്‍ഥികളും അഭിമാനപുളകം ഈ ദിനത്തെ നെഞ്ചിലേറ്റി. ജിവിഎച്ച്എസ്സ്
ഫോര്‍ ഗേള്‍സില്‍ നടന്ന സ്വാതന്ത്ര്യദിനാ ഘോഷം വിവിധ പരിപാടികളോടെ സമുചിതമായി കൊണ്ടാടി.ഹെഡ്മാസ്റ്റര്‍ ശ്രീ.വേണുഗോപാലന്‍ പതാകഉയര്‍ത്തി.അധ്യാപകരും ഗൈഡുകളും വിദ്യാര്‍ഥികളും പതാകയ്ക്ക് അഭിവാദ്യമേകി.പിടിഎ വൈസ് പ്രസിഡണ്ട് ,ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി.പ്രസീത ടീച്ചര്‍,വിഎച്ച്എസ് ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി .ബിന്‍സിടീച്ചര്‍,
സ്റ്റാഫ് സിക്രട്ടറി ശഅരീ.നാരായണ ഷെട്ടി,അധ്യാപകരായ കൃഷ്ണന്‍ നമ്പൂതിരി,ചന്ദ്രശേഖര,രമ എ.കെ എന്നിവര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്കി.തുടര്‍ന്ന് വിവിധക്ലാസ്സിലെ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍അവതരിപ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷദൃശ്യങ്ങളിലൂടെ
Thursday, August 14, 2014
സ്റ്റെപ്സിന്റെ ദൃശ്യങ്ങളിലൂടെ
Wednesday, July 23, 2014
കഥകളി സെമിനാര്‍
പത്താം തരം മലയാളം കേരളപാഠാവലിയിലെ ഒന്നാമത്തെ യൂണിറ്റുമായി ബന്ധപ്പെട്ട് നടത്തിയ പഠനപ്രവര്‍ത്ത
നങ്ങളുടെ ഭാഗമായി കഥകളിയെ കുറിച്ച് നടത്തിയ സെമിനാറില്‍ വിദ്യാര്‍ഥിനികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നു.
സോന പീറ്റര്‍ പ്രബന്ധം അവതരിപ്പിക്കുന്നു
സാന്ദ്ര പ്രബന്ധം അവതരിപ്പിക്കുന്നു.
നങ്ങളുടെ ഭാഗമായി കഥകളിയെ കുറിച്ച് നടത്തിയ സെമിനാറില്‍ വിദ്യാര്‍ഥിനികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നു.
മോഡറേറ്റര്‍ വൈദേഹി
സഫ പ്രബന്ധം അവതരിപ്പിക്കുന്നു. വിന്ദുജ പ്രബന്ധം അവതരിപ്പിക്കുന്നു
സോന പീറ്റര്‍ പ്രബന്ധം അവതരിപ്പിക്കുന്നു
സാന്ദ്ര പ്രബന്ധം അവതരിപ്പിക്കുന്നു.
റംസാനിന്റെ പുണ്യവുമായി വിദ്യാര്‍ഥിനികള്‍
റംസാനിന്റെ പുണ്യമായി റിലീഫ് പ്രവര്‍ത്തനത്തില്‍ ഗേള്‍സ് സ്ക്കൂളിലെ പെണ്‍കുട്ടികള്‍ മാതൃകയായി.സ്ക്കൂളിലെ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് 'കൂട്ടകാരിക്കൊരു പുടവ'എന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.
അധ്യാപകനായ ശ്രീ.ഇബ്രാഹിം ഖലീല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി.
അധ്യാപകനായ ശ്രീ.ഇബ്രാഹിം ഖലീല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി.
റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ക്കൂളിലെ നിര്‍ദ്ധനരായ ഇരുപത്തഞ്ച് വിദ്യാര്‍ഥിനി
കള്‍ക്കുള്ള വസ്ത്രങ്ങള്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീ.സുരേഷ് മാഷ് വിദ്യാര്‍ഥിനികളില്‍ നിന്നും ഏറ്റുവാങ്ങുന്നു
ജിജിവിഎച്ച്എസ്സ്എസ്സിന്റെ അഭിമാനമായി സൈനബ് ബങ്കര
കാസര്‍ഗോഡ് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല
സെമിനാറില്‍ ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ ഒമ്പതാം തരം എ ഡിവിഷനിലെ സൈനബ് ബങ്കര
ഒന്നാം സ്ഥാനം നേടി.കാസര്‍ഗോഡ് എഇഒ അനക്സ് ഹാളില്‍ വച്ച് നടന്ന മത്സരത്തില്‍ "കാര്‍ഷിക രംഗത്തെ
നൂതനപ്രവണതകളും വെല്ലുവിളികളും പ്രത്യാശയും "എന്ന വിഷയത്തിലാണ് സെമിനാര്‍ നടന്നത്.ഒന്നാം സ്ഥാനം നേടിയ ഗേള്‍സ് സ്ക്കൂളിലെ മിടുക്കിയായ സൈനബ് ബങ്കരയെ കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപ
ഡയരക്ടര്‍ ശ്രീ.സി.രാഘവന്‍ പ്രത്യേകമായി അഭിനന്ദിച്ചു.സ്കൂളിന് അഭിമാനമായ ഈ മിടുക്കിയെ ഹെഡ്മാസ്റ്റര്‍
ശ്രീ.ഇ വേണുഗോപാലനും അഭിനനന്ദിച്ചു.പഠനപാഠ്യേതരരംഗത്തും ഒരു പോലെ മികവു പുലര്‍ത്തുന്ന മിടുക്കിയാണ് സൈനബ് ബങ്കര.
Thursday, July 17, 2014
പാടം പഠനാനുഭവമാക്കി ഗേള്‍സ് സ്ക്കൂളിലെ കുട്ടികള്‍
പുത്തന്‍ പഠനാനുഭവത്തിന്റെ കുളിര്‍മ്മയുള്ള താളുകള്‍ തീര്‍ക്കുകയാണ് ജിജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ കുട്ടികള്‍.മലയാളം കന്നട മാധ്യമങ്ങളിലെ എട്ടാം തരത്തിലെ കുട്ടികളാണ് പുത്തനറിവിന്റെ പാഠങ്ങളറിയാന്‍ പാടത്തേക്കിറങ്ങിയത്.കാര്‍ഷികജീവിതത്തിന്റെ പഴമ നിറഞ്ഞ ഞാറ്റുപാട്ടിന്റെ താളത്തില്‍
ഞാറു നട്ടും പുത്തനറിവിന്റെ യന്ത്രക്കൈകള്‍ പിടിച്ചും കുട്ടികള്‍ അറിവില്‍ നിറഞ്ഞാടി.ക്ലാസ്സ് മുറിയുടെ വൃത്തിയില്‍ നിന്നും പച്ചമണ്ണിന്റെ ചെളിയിലമരാന്‍ കുട്ടികള്‍ യാതൊരു മടിയും കാണിച്ചില്ല. രമടീച്ചര്‍,,രാധാലക്ഷ്മി ടീച്ചര്‍,രമേശന്‍ പുന്നത്തിരിയന്‍,റീന ടീച്ചര്‍ എന്നിവര്‍ കുട്ടികള്‍ക്ക് പാടത്തേക്കുള്ള സഹായികളായി.
പാടത്തിന്റെ കുളിര്‍മ്മ പകരുന്ന ദൃശ്യങ്ങളില്‍ നിന്ന്Wednesday, July 16, 2014
നിങ്ങള്‍ നികുതി ദാതാവാണോ ? എങ്കില്‍ ,ഇ ഫയല്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സമയമായി
-
നിങ്ങള്‍ നികുതി ദാതാവാണോ ? എങ്കില്‍ ,ഇ ഫയല്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സമയമായി
റിട്ടേണ്‍
സമര്‍പ്പിക്കുന്നതിനുള്ള
അവസാന തിയതി ജൂലൈ 31
|
ടാക്സബിള്‍
ഇന്‍കം 2 ലക്ഷം
രൂപയിലധികമുള്ളവര്‍ റിട്ടേണ്‍
സമര്‍പ്പിക്കണം
|
5 ലക്ഷം
രൂപയിലധികമുള്ളവര്‍ക്ക്
ഇ-ഫയലിംഗ്
നിര്‍ബന്ധം
|
ആവശ്യത്തിലധികം
നികുതിയടച്ചവര്‍ റീഫണ്ട്
ലഭിക്കണമെങ്കില്‍ റിട്ടേണ്‍
സമര്‍പ്പിക്കണം
|
ആദായ നികുതി വകുപ്പ് 2011-12, 2012-13 എന്നീ അസസ്മെന്‍റ് ഇയറുകളില്‍ 5 ലക്ഷത്തില്‍ താഴെ വരുമാനമുള്ളവരെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്നും താത്കാലികമായി ഒഴിവാക്കിയിരുന്നു. അമിതമായ ജോലിഭാരം കുറവ് വരുത്തുന്നതിനാണ് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ആദായ നികുതി വകുപ്പ് അതിന്‍റെ ഓണ്‍ലൈന്‍ റിട്ടേണ്‍ സംവിധാനം വളരെ ലളിതമാക്കി തീര്‍ക്കുകയും റിട്ടേണുകളുടെ പ്രോസസിംഗ് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തതോടെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് നല്‍കിയ ഈ ഇളവ് എടുത്ത് കളഞ്ഞതായി CBDT അതിന്‍റ സര്‍ക്കുലറിലൂടെ അറിയിച്ചിരുന്നു.
.
കടപ്പാടിനും കൂടുതല്‍
വിവരത്തിനും
Wednesday, July 9, 2014
പെണ്‍കരുത്ത് നേടിയ പൊന്‍തിളക്കത്തിന് നല്കിയ അനുമോദനം
കാസര്‍ഗോഡ് ജില്ലയ്ക്ക് അഭിമാനമാനമായി മാറി 2014-15 അക്കാദമിക വര്‍ഷത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ കുട്ടികള്‍.200ല്‍ കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തി
മുഴുവന്‍ കുട്ടികളെയും വിജയതിലകം അണിയിച്ചു ജിവിഎച്ച്എസ്സ്എസ്സ്ഫോര്‍ഗേള്‍സ്.പിടിഎയുടെയും അധ്യാപക
രുടെയും കുട്ടികളുടെയും കൂട്ടായ്മയുടെ തെളിവാണ് ഈ വിജയം.മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന
തിനായി പിടിഎയുടെ നേതൃത്വത്തില്‍ നടത്തിയ അനുമോദനച്ചടങ്ങ് ബഹുമാനപ്പെട്ട കാസര്‍ഗോഡ് പോലീസ്
മേധാവി ശ്രീ.തോംസണ്‍ ജോസഫ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ശ്രീ.അബ്ദുള്‍ ഖാദര്‍ ബങ്കര അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഹെഡ്മാറ്റര്‍ ശ്രീ. വേണുഗോപാലന്‍ .ഇ സ്വാഗതം പറഞ്ഞു.
അനുമോദനച്ചടങ്ങിന്റെ ദൃശ്യങ്ങളില്‍ നിന്ന്അനുമോദനച്ചടങ്ങിനെത്തിയ സദസ്സ് |
പ്രാര്‍ഥന |
സ്വാഗതം: ഇ .വേണുഗോപാലന്‍( ഹെഡമാസ്റ്റര്‍)
അധ്യക്ഷം: ശ്രീ.ഖാദര്‍ ബങ്കര.(പിടിഎ പ്രസിഡണ്ട്)
ഉദ്ഘാടനം:ശ്രീ.തോംസണ്‍ ജോസഫ് ഐ.പി.എസ്
( ബഹു:കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി)
|
Friday, July 4, 2014
ബ്ലോഗ് നിര്‍മ്മാണം തുടരും
ജില്ലയിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയിലൂടെ ലോകത്തെ അറിയിക്കാന്‍ വേണ്ടി രണ്ട് ദിവസമായി നടന്നു വരുന്ന ബ്ലോഗ് നിര്‍മ്മാണം താല്ക്കാലികമായി അവസാനിച്ചു.സ്ക്കൂള്‍ ബ്ലോഗുകളുടെ കെട്ടുംമട്ടും മാറ്റി വര്‍ണ്ണപകിട്ടണിയിക്കല്‍
രണ്ടാം ഘട്ടത്തിലുണ്ടാകുമെന്ന് മാസ്റ്റര്‍ ട്രെയിനര്‍മാരില്‍ ഒരാളായ ബര്‍നാഡ് സാര്‍ ഓര്‍മ്മിപ്പിച്ചു
Thursday, July 3, 2014
ബ്ലോഗ് നിര്‍മ്മാണം(ബ്ലെന്റ്)
കാസര്‍ഗോഡ് ജില്ലയിലെ എല്ലാ സ്ക്കൂളുകള്‍ക്കും അവരുടെ അക്കാദമിക-അനക്കാദമികപ്രവര്‍
ത്തനങ്ങളും വിലയിരുത്തുന്നതിനും അറിയുന്നതിനുമായി ഐടി@സ്കൂള്‍ കാസര്‍ഗോഡിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ ബ്ലോഗ് നിര്‍മ്മാണ പരിശീലനം 3/7/14,4/7/14 തീയതികളില്‍
ജില്ലാഐടിപരിശീലനകേന്ദ്രത്തില്‍ നടന്നു.കാസര്‍ഗോഡ് ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.കൃഷ്ണകുമാര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ബഹുമാനപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയരക്റ്റര്‍.
ശ്രീ.സി.രാഘവന്‍ ഉദ്ഘാടനം ചെയ്തു.ഐടി @സ്ക്കൂള്‍ ജില്ലാകോര്‍ഡിനേറ്റര്‍ ശ്രീ.രാജേഷ് എം,പി ആശംസകള്‍ അര്‍പ്പിക്കുകയും ഡയറ്റ് സീനിയര്‍ അധ്യാപകന്‍ പരുഷോത്തമന്‍ മാസ്റ്റര്‍ സ്വാഗതവും ഭാസ്കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.മാസ്റ്റര്‍ ട്രെയിനര്‍മാരായ ശ്രീ.ബര്‍നാഡ് മാസ്റ്റര്‍,ശ്രീ.സുകുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.
Subscribe to:
Posts (Atom)