ഭാഷയുടെ സൗന്ദര്യവും ശാസ്ത്രത്തിന്റെ കരുത്തും ഗണിതത്തിന്റെ പിഴവില്ലാത്ത ഒതുക്കവുമായി, പെണ്‍കുതിപ്പിന്റെ തെളിമയില്‍ വിടരുന്ന കൗതുകകാഴ്ചകള്‍
റിസള്‍ട്ട്
എട്ടാം തരംകായികവിദ്യാഭ്യാസം പാഠപുസ്തകത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം
Monday, September 29, 2014
സാമൂഹ്യശാസ്ത്രക്ലബ്ബ് വിവിധ മത്സരങ്ങളിലെ സമ്മാനങ്ങള്‍ വിതരണം ചെയ്തപ്പോള്‍
സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്ക്കൂള്‍ തലത്തില്‍, വന്യജീവിവാരാഘോഷത്തോടനുബന്ധിച്ചും കേരളചരിത്രം നൂറ്റാണ്ടുകളിലൂടെ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തിലും ഹിരോഷിമനാഗസാക്കി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗമത്സരത്തിലും വിജയികളായവര്‍ക്ക് സ്ക്കൂള്‍ അസംബ്ലിയില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തപ്പോള്‍
ശാസ്ത്രരംഗത്തേക്ക് പെണ്‍കുതിപ്പിന് കരുത്തേകാന്‍ കല്പനചൗള ഫൗണ്ടേഷന്‍
കല്പനചൗളഫൗണ്ടേഷന്‍ സയന്‍സ് എംപവര്‍മെന്റ് പ്രോഗ്രാം ഫോര്‍ ഗേള്‍സിന്റെ ആഭിമുഭ്യത്തില്‍ ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സില്‍ ശാസ്ത്രരംഗത്തേക്ക് പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നതിനും അതിനു
വേണ്ടി അവരെ സജ്ജരാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നിനുമുള്ള പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു.പെണ്‍കുട്ടികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തി അവരെ കരുത്തുള്ളവരാക്കി മാറ്റി ഭാവി ഭാരതത്തിന്റെ ശാസ്ത്രമേഖലയില്‍ ഉയര്‍ത്തികൊണ്ടുവരിക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.ഭാരതത്തിന്റെ ശാസ്ത്രരംഗത്ത് വിരലിലെണ്ണാവുന്ന സ്ത്രീപ്രാതിനിധ്യം മാത്രേയുള്ളൂ.ലോകശാസ്ത്രരംഗത്ത് തന്നെ
ഭാരതത്തിന്റെ സംഭാവനയാണ് അകാലത്തില്‍ പൊലിഞ്ഞുപോയ കല്പനാചൗള എന്ന ഭാരതവംശജയായ അസ്ട്രോണമിസ്റ്റ്.അവരുടെ പേര് എല്ലാ ഭാരതീയരായ പെണ്‍കുട്ടികളെയും ഉത്തേജിപ്പിക്കുന്നത് തന്നെയാണ്.ശാസ്ത്രരംഗത്തേക്ക് പെണ്‍കുട്ടികളെ വളര്‍ത്തികൊണ്ട് വരിക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ഫൗണ്ടേഷന്റെ സംസഥാന കോ ഓര്‍ഡിനേറ്ററായ ശ്രീമതി ഉഷാകിരണ്‍ പറഞ്ഞു.
ഉച്ചയ്ക് 3മണിക്ക് സ്ക്കൂള്‍ സ്മാര്‍ട്ട് റൂമില്‍,ഹൈസ്ക്കൂള്‍, വിഎച്ച്എസ്സ്ഇ,ഹയര്‍സെക്കന്റ്റി തലത്തിലെ അമ്പതോളം തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് ക്ലാസ്സ് നല്കിയത്.ഇതിന്റെ ഔപചാരിക ഉദ്ഘാടനത്തില്‍
സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ഇ വേണുഗോപാലന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.കല്പനചൗളഫൗണ്ടേഷന്റെ സംസഥാന കോ ഓര്‍ഡിനേറ്ററായ ശ്രീമതി ഉഷാകിരണ്‍ പദ്ധതി വിശദീകരിച്ചു. സിപിസിആര്‍ ഐയി ലെ ശാസ്ത്രജ്ഞയായ ശ്രീമതി അനിത കിരണ്‍ പരിപാടി ഉദ്ഘാടനം ചെയ്ത.കേരളയൂണിവേഴ്സിറ്റിയിലെ അധ്യാപകനും പ്രശസ്തശാസ്ത്രകാരനുമായ ശ്രീ.വിപിഎന്‍ നമ്പൂതിരി സാര്‍ കുട്ടികള്‍ക്ക് ശാസ്ത്ര മേഖലയെ
പരിജയപ്പെടുത്തുകയും അവരെ ശാസ്ത്രകാരികളാകാന്‍ പ്രേരിപ്പിക്കുന്ന ക്ലാസ് നല്കുകയും ചെയ്തു.പരിപാടിക്ക് ആശംസയര്‍പ്പിച്ചുകൊണ്ട് വിഎച്ച്എസ്സ്ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്‍സി ടീച്ചറും ഹയര്‍സെക്കന്റ്റി
അധ്യാപകന്‍ ശശിസാറും സംസാരിച്ചു.ഹൈസ്ക്കൂള്‍ തലത്തിലെ സയന്‍സ് അധ്യാപകനും സീനീയര്‍ അസിസ്റ്റന്റുമായ ശ്രീ സുരേഷ് മാഷ് നന്ദി പറഞ്ഞു.
Friday, September 26, 2014
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ നടത്തുന്ന പ്രശ്നോത്തരിയില്‍ പങ്കെടുക്കുന്നതിന് അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിന്നായി സ്ക്കൂള്‍ തലത്തില്‍ നടത്തിയ പ്രശ്നോത്തരിയുടെ
ദൃശ്യങ്ങളില്‍ നിന്ന് .പ്രശ്നോത്തരി നയിക്കുന്നത് സാമൂഹ്യശാസ്ത്രാധ്യാപകനായ ശ്രീ.ഗോപി മാസ്റ്റര്‍.പ്രശ്നോത്തരിയില്‍ ഒമ്പതാം തരം ബി ക്ലാസ്സിലെ ഹര്‍ഷിത ജെ,ഷംമ്ന എന്നീ കുട്ടികള്‍ ജില്ലാതല മത്സരത്തില്‍
പങ്കെടുക്കുന്നതിന് അര്‍ഹത നേടി.വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.
ദൃശ്യങ്ങളിലൂടെ.........
Thursday, September 25, 2014
ശാസ്ത്രക്വിസ് മത്സരം
സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രക്വിസ് മത്സരത്തില്‍ പങ്കെടുത്തവര്‍.ക്വിസ് മത്സരം നയിക്കുന്നത് സീനിയര്‍ അസിസ്റ്റന്റും ബയോളജി അധ്യാപകനുമായ ശ്രീ.സുരേഷ്
സാറും കന്നട വിഭാഗം സയന്‍സ് അധ്യാപകനായ ശ്രീ.ലോഹിത് മാഷും.മത്സരത്തില്‍ പത്താം തരം ബി ക്ലാസ്സിലെ ആദ്യ റാം ഒന്നാം സ്ഥാനവും അതേ ക്ലാസ്സിലെ അന്നപൂര്‍ണ്ണ രണ്ടാം സ്ഥാനവും
നേടി.വിജയികള്‍ക്ക് അഭിനന്ദങ്ങള്‍.
Tuesday, September 23, 2014
എന്റെ കൗമുദി
Sunday, September 21, 2014
രാജ്യപുരസ്കാര്‍ ജേതാക്കള്‍
കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ച ലക്ഷ്യം വച്ച്കൊണ്ട് സ്ക്കൂളുകളില്‍വിവിധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കാറുണ്ട്.അവരില്‍ ദേശസ്നേഹം, സന്നദ്ധത,അര്‍പ്പണമനോഭാവം,അച്ചടക്കം എന്നീ മാനവീകഗുണങ്ങള്‍ കൂടി വളരുമ്പോള്‍ അവര്‍ ഭാവി ഭാരതത്തിന്റെ കരുത്താകും എന്നതില്‍ സംശയമില്ല. സ്ക്കൂളുകളില്‍ സ്കൗട്ട് ഗൈഡ്പോലെയുള്ള പ്രസ്ഥാനങ്ങള്‍ ലക്ഷ്യമിടുന്നതും ഇതാണ്. ഗൈഡുകളുടെ ക്രിയാത്മകവും അക്കാദമീകവുമായ വളര്‍ച്ച ലക്ഷ്യം വച്ച് വിവിധ തലത്തിലുള്ള പരീക്ഷകള്‍ ഇതിന്നായി നടത്താറുണ്ട്.ഇത്തരത്തില്‍ നടത്തിയ രാജ്യപുരസ്കാര്‍ പരീക്ഷയില്‍ ജിവിഎച്ച്എസ്സ് എസ്സ് ഫോര്‍ ഗേള്‍സിലെ പതിമൂന്നുഗൈഡുകള്‍ ഈ വിജയം കരസ്ഥമാക്കിയിരിക്കുന്നു
Tuesday, September 16, 2014
പ്രംചന്ദ് ദിനം
രാഷ്ട്രഭാഷയിലെ പ്രശസ്ത എഴുത്തുകാരനായ പ്രേംചന്ദിന്റെ ദിനാചരണത്തോടനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ പ്രേംചന്ദ് അനുസ്മരണപോസ്റ്ററുകളില്‍ നിന്ന്.
Monday, September 15, 2014
ജനകീയസംഗീതപ്രസ്ഥാനത്തിന്റെ ആദരിക്കല്‍ ചടങ്ങ്
സംസ്ഥാനത്ത് തന്നെ, വിദ്യാര്‍ഥികള്‍ നേതൃത്വം കൊടുക്കുന്നക്ലബ്ബുകള്‍ചുരുക്കമായിരിക്കും.ജിവിഎച്ച്എസ്സ്എസ്സ്ഫോര്‍ ഗേള്‍സ് കാസര്‍ഗോഡിലെ പെണ്‍കുട്ടികള്‍ കേരളത്തിന് മാതൃകയാകുന്നു ജനകീയസംഗീതപ്രസ്ഥാനമെന്ന കൂട്ടായ്മയിലൂടെ.സംഗീതധ്യാപകനായ ശ്രീ.വെള്ളിക്കോത്ത് വിഷ്ണുഭട്ട് മാസ്റ്ററുടെ രക്ഷാകര്‍തൃത്വത്തില്‍ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാര്‍ഥി കൂട്ടായ്മ ,ഈ വര്‍ഷം സമൂഹത്തില്‍ആദരിക്കപ്പെടേണ്ട, വ്യത്യസ്ത മേഖലകളിലായി വ്യക്തിമുദ്ര പതിപ്പിച്ച പതിനാലോളം പ്രതിഭകളെ ആദരിച്ചു.ഈകൂട്ടായ്മ ഉദ്ഘാടനം ചെയ്തത് ബഹമാനപ്പെട്ട കസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയായിരുന്നു.
ഓണാഘോഷ നിമിഷങ്ങളിലൂടെ............
ഈ വര്‍ഷത്തെ ഓണം വര്‍ണ്ണപ്പൂക്കളം തീര്‍ത്തും ഓണസദ്യയൊരുക്കിയും അധ്യാപകരും കുട്ടികളും നിറഞ്ഞ മനസ്സോടെ ആഘോഷിച്ചു.
അക്ഷരമുറ്റം ക്വിസ്
സ്ക്കൂളില്‍ നടന്ന അക്ഷരമുറ്റം ക്വിസ് ദൃശ്യങ്ങളില്‍ നിന്ന്.ക്വിസ് സാമൂഹ്യശാസ്ത്രാധ്യാപകന്‍ ശ്രീ.ഗോപി,മലയാളം അധ്യാപകന്‍ രമേശന്‍ പുന്നത്തിരിയന്‍.എന്നിവര്‍ നയിച്ചു. ഒമ്പതാം തരം ബിയിലെ സഹ്റ ബങ്കര ഒന്നാംസ്ഥാനവും രണ്ടാം സ്ഥാനം പത്താം തരം ഇ ക്ലാസ്സിലെ അശ്വതിയും നേടി.
പ്രവര്‍ത്തിപരിചയം
സ്ക്കൂളില്‍ നടത്തിയ പ്രവര്‍ത്തിപരിചയ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളും അവരുണ്ടാക്കിയ ഉത്പന്നങ്ങളും
Sunday, September 14, 2014
ഓണസ്നേഹക്കോടി വിതരണം
ഭാരതം രൂപപ്പെടുന്നത് അവളുടെ ക്ലാസ്സ് മുറികളിലാണ് എന്ന് നമ്മളെ ഓര്‍മ്മപ്പെടുത്തിയ മഹാനായ അധ്യാപകനാണ് ഡോക്ടര്‍ സര്‍വേപ്പിള്ളി രാധാകൃഷ്ണന്‍.ആ അധ്യാപകനോടുള്ള ആദരവാണ് ഭാരതം അദ്ദേഹത്തിന്റെ ജന്മദിനംദേശീയഅധ്യാപകദിനമായി ആചരിച്ച്, അധ്യാപകനും വിദ്യാര്‍ഥിയും ചേര്‍ന്ന് പുതിയ ഭാരതം സൃഷ്ടിക്കുന്നതിനുള്ള ഊര്‍ജ്ജം പകരുന്നതിന്നായി ഒരുക്കി വച്ചിരിക്കുന്നത്.വിദ്യാഭ്യാസം നല്കലും നേടലും മാനവീകനന്മയില്‍ ഉറച്ചു നിന്നുകൊണ്ട് തന്നെയാകണം.ക്ലാസ്സ് മുറികളിലാണ് ഈ ചിന്ത ഉറക്കേണ്ടത്.മനുഷ്യര്‍ മറ്റ് പല ചിന്തകളിലും മുഴുകി മുന്നേറുമ്പോള്‍ ഈ മനോഭാവമാണ് നഷ്ടപ്പെടുന്നത്. അവിടെയാണ് മനുഷ്യനന്മലക്ഷ്യമിടുന്ന മതങ്ങളും ആശയങ്ങളും തെറ്റായി വ്യാഖ്യനിക്കപ്പെടുകയും ദുരുപ യോഗപ്പെടുത്തുകയും ചെയ്യുന്നത്.
കാലത്തിന്റെ ശരിയായ വഴികളില്‍ നിന്ന് തെന്നിമാറി നടക്കുന്ന പുതിയ സമൂഹത്തിന് മാതൃകയായി ത്തീരുകയാണ് ജിജിവിഎച്ച്എച്ച് എസ്സ് ഫോര്‍ ഗേള്‍സ് കാസര്‍ഗോഡിലെ അധ്യാപകരും കുട്ടികളും. അതിന്നായി തെരഞ്ഞെടുത്ത ദിവസം ഭാരതത്തിന്റെ മഹാനായ അധ്യാപകന്റെ ജന്മദിനവും.സ്ക്കൂളിലെ അധ്യാപകരും കുട്ടികളും കൂടി ഈ വര്‍ഷത്തെ അധ്യാപകദിനവും ഓണാഘോഷവും ഗംഭീരമായി കൊണ്ടാടി യപ്പോഴും ആര്‍പ്പും ആരവുമി ല്ലാതെയുള്ള മറ്റൊരു ചടങ്ങും ഹെഡ്മാസ്റ്ററുടെ മുറിയില്‍ നടക്കുന്നുണ്ടായിരുന്നു.സ്ക്കൂള്‍ ലീഡര്‍ സഹ്റബങ്കരയില്‍ നിന്നും ഹെഡ്മാസ്റ്റര്‍ വേണുഗോപാലന്‍ മാസ്റ്റര്‍ നിറഞ്ഞ മനസ്സോടെ കുറച്ച് പൊതി കള്‍ ഏറ്റുവാങ്ങിയതായിരുന്നു ആ ചടങ്ങ്.സ്ക്കൂളിലെ നിര്‍ദ്ധനരായ കൂട്ടുകാരികള്‍ക്ക് നല്കാനുള്ള ഓണസ്നേഹ ക്കോടികളായിരുന്നു ആ പൊതികളില്‍.കാസര്‍ഗോഡിന്റെ മനസ്സിന് സൗഹൃദത്തിന്റെ പരസ്പര സ്നേഹത്തിന്റെ പുതിയനല്ല പാഠം രചിക്കുകയാണ് ഈ കുട്ടികള്‍ .എന്തും ഏതും ആര്‍പ്പുവിളികളോടെ മാത്രം കൊണ്ടാടുന്ന സമൂഹത്തിന് ,ഇത്തരം നിശ്ബ്ദവിപ്ലവങ്ങള്‍ വേണമെങ്കില്‍ കണ്ടില്ലെന്ന് നടിക്കാം .പക്ഷെ,പുതിയതലമുറകള്‍
ഒന്നിനും കൊള്ളാത്തവരാണെന്ന, നന്മകള്‍ വറ്റിപ്പോയവരാണെന്ന വാക്കുകള്‍ വിഴുങ്ങേണ്ടി വരുമെന്ന് ഈ കുട്ടികള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട് . കഴിയില്ല.കുട്ടികളില്‍ ഇത്തരം ചിന്തയ്ക്ക് ഊര്‍ജ്ജം പകരുന്നതിന്നായി
എല്ലാ അധ്യാപകരുംഅനധ്യാപകരും ഒരുമിച്ചിരുന്നു. അമ്പത്തഞ്ചോളം കുട്ടികള്‍ക്ക് ഓണസ്നേഹക്കോടി നല്കുന്നതിന്നായി അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഈ കൂട്ടായ്മക്ക്കഴിഞ്ഞു. അധ്യാപകരായ ബാബുരാജ്,ശശികല,രേഖാറാണി,രമേശന്‍ പുന്നത്തിരിയന്‍ , സുധാകരന്‍ പിസി,ലോഹിത് എന്നിവര്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്കുന്നതിനുണ്ടായിരുന്നു.(ഇത് ഞങ്ങളുടെ സ്നേഹത്തിന്റെ അടയാളമായതിനാല്‍ ഏറ്റുവാങ്ങുന്ന കുഞ്ഞു മനസ്സുകളെ വേദനിപ്പിക്കാന്‍ ഇഷ്ടമില്ല.അതിനാല്‍ അവരുടെ ചിത്രങ്ങള്‍ ഇല്ല.ക്ഷമിക്കുക)
കൂട്ടുകാരികള്‍ക്ക് നല്കാനുള്ള ഓണസ്നേഹക്കോടി സ്ക്കൂള്‍ ലീഡര്‍ സഹ്റ ബങ്കര ഹെഡ്മാസ്റ്റര്‍
ശ്രീ.ഇ.വേണുഗോപാലന്‍ മാസ്റ്റര്‍ക്ക് നല്കുന്നു. അധ്യാപകരായ ശ്രീ. ബാബുരാജ് ,ശ്രീമതി
ശശികല എന്നിവര്‍ സമീപം
കൂട്ടുകാരികള്‍ക്ക് നല്കാനുള്ള ഓണസ്നേഹക്കോടി സ്ക്കൂള്‍ ലീഡര്‍ സഹ്റ ബങ്കര ഹെഡ്മാസ്റ്റര്‍
ശ്രീ.ഇ.വേണുഗോപാലന്‍ മാസ്റ്റര്‍ക്ക് നല്കുന്നു. അധ്യാപകരായ ശ്രീ. ബാബുരാജ് ,ശ്രീമതി
ശശികല എന്നിവര്‍ സമീപം
Thursday, September 4, 2014
Subscribe to:
Posts (Atom)