റിസള്‍ട്ട്

അറബിക് പദ്യം ചൊല്ലലിലും മുശാഹ്റയിലും ആസിയത്ത് സഹല സംസ്ഥാനതലസ്ക്കൂള്‍ കലാമേളയില്‍ എ ഗ്രേഡ് നേടിയിരിക്കുന്നു.
സംസ്ഥാനതലത്തില്‍ സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തവരെ സ്ക്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു
എട്ടാം തരംകായികവിദ്യാഭ്യാസം പാഠപുസ്തകത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
എസ്എസ്എല്‍സിപരീക്ഷയില്‍ ജിവിഎച്ച്എസ്സ് എസ്സ് ഫോര്‍ ഗേള്‍സിന് 99.46% വിജയം.റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം

Monday, March 23, 2015

യാത്രകളുടെ തുടക്കം കുറിച്ച്........യാത്ര പറയലിന്റെ വേദനയേറ്റ്...........

വര്‍ണ്ണവസന്തങ്ങളെ ഓര്‍മ്മകളിലൊളിപ്പിച്ച്  വേര്‍പിരിയിലിന്റെ വഴിത്താരകളിലൂടെ.......

ജീവിതത്തിന്റെസൗന്ദര്യങ്ങളെ എന്നെന്നുംതാലോലിക്കുന്നതിനും ഗൃഹാതുരതയോടെ നെഞ്ചേറ്റുന്ന തിനും ഓര്‍മ്മകളെതഴുകിയുണര്‍ത്തുന്നതിന്നുംകൊതിക്കുന്ന ഒരേയോരുകാലമാണ്സ്ക്കൂള്‍വിദ്യാഭ്യാസ 
കാലം.ഇണങ്ങിയും പിണങ്ങിയും കുസൃതി കാണിച്ചും കുറുമ്പുകാണിച്ചും നടക്കാവുന്ന നിഷ്കളങ്ക ബാല്യ ത്തിന്റെ സുവര്‍ണ്ണരാജികള്‍തെളിയുന്ന ഭൂമിക അതിനും കാലം ഒരു യവനിക ഒരുക്കിവയ്ക്കുന്നുപത്താം തരം.തിരികെ കിട്ടാത്ത യവനികയ്ക്കപ്പുറത്തേക്ക് ആ വസന്തത്തെ ഒളിപ്പിച്ചിരുത്തുന്നമാര്‍ച്ച് മാസം
അതിനുള്ള പുതുപിറവിയെ ആനയിച്ചെത്തിക്കുന്നു.ഓര്‍മ്മകളെവസന്തച്ചാര്‍ത്തണിയിക്കാന്‍ വീണ്ടു മൊരു മാര്‍ച്ച് .വേര്‍പാടിന് കൂടൊരുക്കി, അകലങ്ങളിലേക്ക് പിരിച്ചയക്കാന്‍ ഓടിയടുക്കുന്ന മാസം. 
ഒരിക്കലും വരരതെന്ന് ആഗ്രഹിച്ചുപോകുന്ന മാസം.എങ്കിലും അനിവാര്യതയെ ആര്‍ക്ക് തട്ടിമാറ്റാന്‍ പറ്റും.അരുതെന്ന് വിലക്കുവാനല്ലാതെ..........കൊതിക്കുവാനല്ലാതെ.......
പത്താം തരത്തിലെത്തിയ സ്നേഹസൗഹൃദങ്ങള്‍ വേര്‍പിരിയലിന് തയ്യാറാകുന്നസെന്റ് ഓഫ് 
ചടങ്ങുകളില്‍ നിന്ന് ചില സ്നേഹചിത്രങ്ങള്‍.ജിവിഎച്ച്എസ് എസ് ഫോര്‍ഗേള്‍സിലെ പ്രധാനധ്യാപകരും പിടിഎ അംഗങ്ങളും ഭാരവാഹികളുംഅധ്യാപകരും പത്താം തരംവിദ്യാര്‍ഥികളൊരുക്കിയയാത്രപറയല്‍ ചടങ്ങില്‍സംബന്ധിച്ച നിമിഷങ്ങളിലൂടെ.....

No comments:

Post a Comment