റിസള്‍ട്ട്

അറബിക് പദ്യം ചൊല്ലലിലും മുശാഹ്റയിലും ആസിയത്ത് സഹല സംസ്ഥാനതലസ്ക്കൂള്‍ കലാമേളയില്‍ എ ഗ്രേഡ് നേടിയിരിക്കുന്നു.
സംസ്ഥാനതലത്തില്‍ സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തവരെ സ്ക്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു
എട്ടാം തരംകായികവിദ്യാഭ്യാസം പാഠപുസ്തകത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
എസ്എസ്എല്‍സിപരീക്ഷയില്‍ ജിവിഎച്ച്എസ്സ് എസ്സ് ഫോര്‍ ഗേള്‍സിന് 99.46% വിജയം.റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം

Monday, June 1, 2015

പ്രവേശനോത്സവം

          പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും കൗതുകത്തിന്റെയും കാഴ്ചകളുമായി പുതിയ അധ്യയനവര്‍ഷം കടന്നു വന്നിരിക്കുകയാണ്.പ്രൈമറി തലത്തിലെ ലാളനകളില്‍ നിന്നും കൗമാരത്തിന്റെ പുതുലോകത്തിലേക്കുള്ള കടന്നുവരവു കൂടിയാണ് ഈ ക്ലാസ് കയറ്റം.പുത്തനുടുപ്പും പുതുപുസ്തകങ്ങളും പുതുകൂട്ടുകാരുമായുള്ള പുതിയ ലോകം.കുട്ടികളുടെ പുതിയ സ്ക്കൂളിലേക്കുള്ള പ്രവേശനം ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലും ആഹ്ലാദ പൂര്‍വ്വം നടന്നു.പുതിയ കുട്ടികള്‍ അവരുടെ രക്ഷാകര്‍ത്താക്കളോടൊപ്പം കൗതുകത്തോടെയും ആശങ്കയോടും കൂടിയാണ് കടന്നു വന്നതെങ്കില്‍,സ്ക്കൂള്‍ അങ്കണം അവര്‍ക്കായി ഒരുക്കിയ സ്വാഗതം അവരുടെ എല്ലാ ആശങ്കളെയും അകറ്റുകയും യാതൊരു പരിഭ്രമവുമില്ലാതെ പുതിയ സ്ക്കൂളിനെ അവര്‍ ഹൃദയത്തിലേറ്റുകയും ചെയ്തു.കുട്ടികളെ സ്നേഹത്തിന്റയും സൗഹൃദത്തിന്റെയും പുതിയ ലോകത്തിലേക്ക് മുതിര്‍ന്നക്ലാസ്സിലെ കുട്ടികള്‍ അസംബ്ലിയില്‍ വരവേറ്റു.പുതിയ കുട്ടികളെ മധുരപലഹാരവിതരണത്തോടെ സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങ് ,സ്ക്കൂളിലെ സംഗീതാധ്യാപകന്‍ ശ്രീ വിഷ്ണുഭട്ട് വെള്ളിക്കോത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ചേര്‍ന്ന് ആലപിച്ച പ്രാര്‍ഥനാ ഗീതത്തോടെ ആരംഭിച്ചു. കാസര്‍ഗോഡ് മുനിസിപ്പല്‍ വികസന സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്ക്കൂള്‍ മുന്‍ പിടിഎ പ്രസിഡണ്ടും കാസര്‍ഗോഡ് മുനിസിപ്പല്‍ കൗണ്‍സിലറുമായ ശ്രീ അബ്ദുള്‍ ഖാദര്‍ ബങ്കര ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.സ്ക്കൂള്‍ പിടിഎ പ്രസിഡണ്ട് ശ്രീ പുരുഷോത്തമ ഭട്ട് അധ്യക്ഷം വഹിച്ച ചടങ്ങില്‍ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസീത പിവി,വിഎച്ച്എസ് ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്‍സി പിഎസ് ,പിടിഎ വൈസ് പ്രസിഡണ്ട് രാജന്‍ ജോര്‍ജ്ജ്,എംപിടി എപ്രസിഡണ്ട് ശ്രീമതിസാബിറ അബ്ദുള്‍റഹീം ബങ്കര,സ്റ്റാഫ് സിക്രട്ടറി ശ്രീ കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍ എന്നിവര്‍ പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിച്ചു.സീനിയര്‍ അധ്യാപകന്‍ ശ്രീ സുരേഷ് സാര്‍ നന്ദി പറഞ്ഞു.

പ്രവേശനോത്സവചടങ്ങിലെ ദൃശ്യങ്ങളിലൂടെ............

No comments:

Post a Comment