റിസള്‍ട്ട്

അറബിക് പദ്യം ചൊല്ലലിലും മുശാഹ്റയിലും ആസിയത്ത് സഹല സംസ്ഥാനതലസ്ക്കൂള്‍ കലാമേളയില്‍ എ ഗ്രേഡ് നേടിയിരിക്കുന്നു.
സംസ്ഥാനതലത്തില്‍ സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തവരെ സ്ക്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു
എട്ടാം തരംകായികവിദ്യാഭ്യാസം പാഠപുസ്തകത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
എസ്എസ്എല്‍സിപരീക്ഷയില്‍ ജിവിഎച്ച്എസ്സ് എസ്സ് ഫോര്‍ ഗേള്‍സിന് 99.46% വിജയം.റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം

Friday, July 31, 2015

ജനകീയസംഗീതപ്രസ്ഥാനം പുതിയതാളങ്ങള്‍ സൃഷ്ടിക്കുന്നു.........

                 ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സ് സ്ക്കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്.ജനകീയസംഗീതപ്രസ്ഥാനം.പ്രശസ്ത സംഗീതജ്ഞനും അധ്യാപകനുമായ ശ്രീ.വിഷ്ണുഭട്ട് വെള്ളിക്കോത്ത് മാഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കലാ പ്രസ്ഥാനമാണിത്.കുട്ടികളുടെ സംഗീത കലാഭിരുചികളെ പരിപോഷിപ്പിക്കുകയും അവരില്‍ , കലാരംഗത്ത് ആത്മവിശ്വാസം വളര്‍ത്തുക എന്നതുമാണ് ഈ പ്രസ്ഥാനം ലക്ഷ്യമിടുന്നത്.ജനകീയ സംഗീതപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം കലാരംഗത്തെ പ്രതിഭകളെ ആദരിക്കുകയും സ്ക്കൂളിന്റെ അങ്കണത്തില്‍ പുതുമ കലര്‍ന്ന സംഗീതപരിപാടി അവതരിപ്പിക്കുകയുംചെയ്തു.സംഗീതാഭിരുചി കളുള്ള അധ്യാപകരെയും വിദ്യാര്‍ഥികളെയും അണിനിരത്തി സംഗീതപ്പൊരുത്തം എന്നനവ്യകലാനുഭവം അവതരിപ്പിച്ചു.സിനിമാഗാനങ്ങളെ അവതരിപ്പിക്കുമ്പോള്‍ അതിന്റെ രാഗത്തെ വിസ്തരിച്ച് അതാത് രാഗത്തിലെ ശാസ്ത്രീയസംഗീതകൃതികളെ ആസ്വാദകരായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പരിചയപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.കുട്ടികള്‍ക്ക് ശ്സാത്രീയസംഗീതത്തെ തിരിച്ചറിയാനും അതിനോട് ആഭിമുഖ്യം വളര്‍ത്താനും പരിപാടിയിലൂടെ കഴിഞ്ഞു.
                ഇതോടൊപ്പം തന്നെ കലാരഗംത്തെ അതുല്യപ്രതിഭകളെ ജനകീയസംഗീതപ്രസ്ഥാനത്തിന്റെനേതൃത്വത്തില വിദ്യാര്‍ഥികള്‍ ആദരിക്കുകയും ചെയ്തു.കുട്ടികള്‍ തന്നെയാണ് ഈ പരിപാടികള്‍ക്കെല്ലാം നേതൃത്വംനല്കിയത്.ജനകീയസംഗീതപ്രസ്ഥാനത്തിന്റെ അമരക്കാരായ ഐശ്വര്യ കെബി,സനിക പ്രശാന്ത്,ആരതി വിവി,അര്‍ച്ചന പി,അപര്‍ണ്ണ ബാബു രാജ്,എംഎം ഷമീമ,അശ്വിത,ശ്രജ്ഞ,കാവ്യശ്രീ,സഹന,എയ്ഞ്ചല്‍ ലൂയിസ് പോള്‍ എന്നിവര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി.പ്രശസ്ത മൃദംഗവിദഗ്ധന്‍ ടികെ വാസുദേവ കാഞ്ഞങ്ങാട്, പ്രണവ് സംഗീത് നീലേശ്വരം,നടരാജ ശര്‍മ്മ കല്ലൂരായ മധൂര്‍ എന്നവരെ കുട്ടികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു.സംഗീതപ്പൊരുത്തത്തില്‍ അധ്യാപകരായ കൃഷ്ണന്‍ നമ്പൂതിരി,ദീപക്,സുരേഷ്കുമാര്‍,പ്രണവ്യ,രമ എകെ,മാലശ്രീ,ശശികല,അനസൂയ ,രാധാലക്ഷ്മി,ഇന്ദിര എന്നിവര്‍ ഗാനാലാപനം നടത്തി.ഗണേശ് കോളിയാട്ട് രചിച്ച ഗസല്‍ ആലാപനത്തോടെ പരിപാടി അവസാനിച്ചു.അധ്യാപകനായ അനില്‍ കുമാര്‍ പരിപാടിയുടെ അവതാരകനായി കുട്ടികളുടെ കൂടെ നേതൃത്വം നല്കി.
സംഗീതപ്പൊരത്തത്തിന്റെ ചിത്രങ്ങളിലൂടെ..................

Saturday, July 18, 2015

ഗേള്‍സ് സ്ക്കൂളില്‍ നിന്നും പ്രഥമാധ്യാപക പദവിയിലേക്ക് മറ്റൊരധ്യാപകന്‍ കൂടി.......


ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സില്‍ നിന്നും സാമൂഹ്യശാസ്ത്രാധ്യാപകന്‍ ശ്രീ വി.ഗോപി മാഷ് പ്രഥമാധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നു.പാണൂര്‍ യുപി സ്ക്കളിലേക്കാണ് ഇദ്ദേഹത്തിന് പ്രഥമാധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.ഗോപി സാറിന് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു. ആശംസകള്‍........അഭിനന്ദനങ്ങള്‍.........ആശംസകള്‍........അഭിനന്ദനങ്ങള്‍.........ആശംസകള്‍........അഭിനന്ദനങ്ങള്‍.........

വ്രതശുദ്ധിയുടെ പരിമളം പരത്തുന്ന സ്നേഹസമ്മാനം...........

വ്രതശുദ്ധിയുടെ നാളുകള്‍ മാനവസമൂഹത്തിന്നേകി റംസാന്‍ മാസം വിശ്വാസികളോടൊപ്പം മുന്നേറുകയാണ്.ഏല്ലാ മനുഷ്യരുടെ ഉള്ളിലും മാനവസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കുളിര്‍മ്മ പകരുന്ന കാഴ്ചകളേകിക്കൊണ്ട്.ഈ വിശുദ്ധനാളുകളില്‍ മാനവസാഹോദര്യത്തിന് എല്ലാ കാലത്തും തുണയാകുന്ന അനുഭവമാണ് പരസ്പരസഹായവുംസ്നേഹവും. ഇടത് കൈചെയ്യുന്നത് വലത് കൈ അറിയരുതെന്ന മഹത്തായ സ്നേഹസന്ദേശം.ഈ മാനവബോധത്തിന് ചെറിയ മാതൃകയായി ജിവി​എച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ കുരുന്ന് മനസ്സുകള്‍.റംസാനിന്റെ വിശുദ്ധനാളുകളില്‍ തങ്ങളുടെ പ്രിയ സഹോദരികള്‍ക്ക് തങ്ങളാലാകുന്ന സ്നേഹം നല്കാന്‍ പരസ്പരം ഒത്തുചേര്‍ന്നു.സ്ക്കൂളിലെ നാല്പത്തഞ്ചോളം കൂട്ടുകാരി കള്‍ക്ക് പുതുവസ്ത്രം നല്കി സാമൂഹികസേവനപാതയില്‍ വിശുദ്ധിയുടെ നാളുകളിലേക്ക് തങ്ങളുടെ സ്നേഹത്തെ അവര്‍ നല്കിയിരിക്കുന്നു.സ്ക്കൂളിന്റെ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിവിധമത്തിലെ അര്‍ഹരായ കുട്ടികള്‍ക്ക് പുതുവസ്ത്രം വിതരണം ചെയ്തത്.സ്ക്കൂള്‍ ലീഡറില്‍ നിന്നും ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാഷ് ഇവ ഏറ്റു വാങ്ങി ഉദ്ഘാടനം ചെയ്തു.അറബിക് അധ്യാപകന്‍ ശ്രീ അഹബ്ദുള്‍ ഗഫൂര്‍ മാസ്റ്ററും വിദ്യാര്‍ഥിനികളും ഹെഡ്മാസ്റ്ററുടെ ചേമ്പറില്‍ നടന്ന ലഘു ചടങ്ങില്‍ സാക്ഷികളായി.
സ്നേഹസമ്മാനംകുട്ടികളില്‍നിന്നും ഹെഡ്മാസ്സര്‍ ഇന്‍ ചാര്‍ജ്ജ് കൃഷ്ണന്‍ മാഷ് ഏറ്റു വാങ്ങുന്നു....

സഹാധ്യാപകന് സ്നേഹപൂര്‍വ്വം.......

ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സ് സ്ക്കൂളില്‍ നിന്നും ഹെഡ്മാസ്റ്ററായി സ്ഥാനംക്കയറ്റം കിട്ടിയ ജീവശാസ്ത്രാധ്യാപകന്‍ ശ്രീ.സുരേഷ് കുമാര്‍ എംന് അധ്യാപകരും പിടിഎയും ചേര്‍ന്ന് യാത്രയയപ്പ്നല്കി.കാസര്‍ഗോഡ് ജില്ലയിലെ ബാര ജിഎച്ച്എസ്എസിലേക്കാണ് ഇദ്ദേഹം ഹെഡ്മാസ്റ്ററായി പോകുന്നത്. സ്നേഹോഷ്മളമായ യാത്രയയപ്പില്‍ സ്ക്കൂളിലെ മുന്‍ പ്രഥമാധ്യപകനും ഇപ്പോള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ ശ്രീ.ഇ വേണുഗോപാലന്‍ സാറിന്റെ സ്നേഹസാന്നിധ്യവുമുണ്ടായിരുന്നു.സുരേഷ് കുമാര്‍ സാറിന്സഹാധ്യാപകരുടെ സ്നേഹസമ്മാനം ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ഇ വേണുഗോപാലന്‍ സാര്‍ നല്കി.ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസീത ടീച്ചറും വിഎച്ച്എസ് ഇ പ്രതിനിധിയായി ശ്രീ അഖിലേഷ് മാഷും സംസാരിച്ചു.സ്റ്റാഫ് സിക്രട്ടറിയും ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജുമായ ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍ നേതൃത്വം നല്കി.ചടങ്ങില്‍ സഹാധ്യാപകര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.സുരേഷ് കുമാര്‍ സാറിന് അധ്യാപക ട്രെയിനിമാരുടെ സ്നേഹസമ്മാനം അധ്യാപക ട്രെയിനികളുടെ പ്രതിനിധി സമ്മാനിച്ചു.സഹാധ്യാപകര്‍ ഒരുക്കിയ ചടങ്ങില്‍ സുരേഷ് സാര്‍ മറുപടി പ്രസംഗം നടത്തി. യാത്രയയപ്പ് ചടങ്ങിന്റെ ചിത്രങ്ങളിലൂടെ......

Friday, July 10, 2015

ബഷീര്‍ അനുസ്മരണം

                   മലയാളത്തിന്റെ സുവര്‍ണ്ണസിംഹാസനത്തിന്റെ സുല്‍ത്താന്‍.ഓര്‍മ്മകള്‍ നല്കിയും, പാത്തുമ്മ യുടെയും രാമന്‍നായരുടെയും എട്ടുകാലി മമ്മൂഞ്ഞിന്റെയും ഹൃദയത്തെ മലയാളിക്ക് നല്കി അപാരതയുടെ തീര ത്തേക്ക് നടന്നകന്ന വിശ്വപ്രേമി.ഞാന്‍ മാത്രം ഭൂമിയുടെ അവകാശി എന്ന മലയാളിയുടെ ഗര്‍വ്വിന് നേരെ പരശു വലിച്ചെറിഞ്ഞ കേരളമണ്ണിന്റെ തുടിപ്പ്.ഓര്‍മ്മകളിലേക്ക് നടന്നകന്നുവെങ്കിലും കുഞ്ഞുങ്ങളുടെ വലിയ മന
സ്സില്‍ സിംഹാസനാരൂഢനായിഇന്നും നിറഞ്ഞിരിക്കുന്നു.ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി ജിവിഎച്ച് എച്ച്എസ് ഫോര്‍ ഗേള്‍സില്‍ എഴുത്തുകാരന്‍ പ്രകാശന്‍ കരിവെള്ളൂര്‍ അനുസ്മരണപ്രഭാഷണം നടത്തി. വിദ്യാരംഗത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് സുരേഷ് കുമാര്‍ അധ്യക്ഷവും വഹിച്ചു.മലയാളം അധ്യാപകന്‍ അനില്‍ കുമാര്‍ കെ പ്രസംഗിച്ചു.അധ്യാപിക രമ എകെ നന്ദി പറഞ്ഞു.
അനുസ്മരണപ്രഭാഷണത്തിന്റെ ചിത്രങ്ങളിലൂടെ....................

Wednesday, July 8, 2015

വിദ്യാരംഗം -വായനവാരമത്സരങ്ങള്‍

          കുട്ടികളുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന്നായി രൂപം കൊണ്ടതാണ് വിദ്യാരംഗം.ഈ വര്‍ഷത്തെ വിദ്യാരംഗം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലും വിവിധ പരിപാടികളിലൂടെ കുട്ടികളുടെ കഴിവുകളെ കണ്ടെത്തുന്നതിന്നും അവ പ്രോത്സാഹിപ്പിക്കുന്നതിന്നുമുള്ള പരിപാടികള്‍ ആസൂത്രണംചെയ്തിട്ടുണ്ട് .അതിന്റ ഭാഗമായി വിവിധതരത്തിലുള്ള പരിപാടികള്‍ നടത്തുകയും ചെയ്തുതരത്തില്‍ എട്ടാം തരം കുട്ടികള്‍ക്ക് വേണ്ടി വായനമത്സരവും ഒമ്പതാം തരം കുട്ടികളുടെ വായനക്കുറിപ്പ്
അവതരണവും പത്താം തരക്കാര്‍ക്കായി സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.
ചില മത്സരങ്ങളുടെ ചിത്രങ്ങളിലൂടെ..........

അഭിനന്ദനങ്ങള്‍ ..........സ്നേഹാശംസകള്‍


ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ സീനിയര്‍ അസിസ്റ്റന്റും ഇപ്പോള്‍ ഫെഡ്മാസ്റ്ററുടെ ചാര്‍ജ്ജ് വഹിക്കുകയും ചെയ്യുന്ന ശ്രീ.സുരേഷ് കുമാര്‍ സാറിന് ഹെഡ്മാസ്റ്റര്‍ തസ്തികയിലേക്ക് പ്രമോഷന്‍ ലഭിച്ചതില്‍ സ്റ്റാഫ് ആശംകള്‍ നേര്‍ന്നു.സ്ക്കൂളിലെ ജീവശാസ്ത്രം അധ്യാപകനാണ് സുരേഷ് സാര്‍.കാസര്‍ഗോഡ് ജില്ലയിലെ ബാര ജിഎച്ച്എച്ച്എസ്സ് സ്ക്കൂളിലേക്കാണ് ഇദ്ദഹത്തെ ഹെഡ്മാസ്റ്ററായി നിയമിച്ചിരിക്കുന്നത്.മികച്ച അധ്യാപകനും സംഘാടകനും നല്ല സഹൃദയനും സഹപ്രവര്‍ത്തകരുടെ അടുത്ത സുഹൃത്തുമായ ശ്രീ സുരേഷ് സാറിന്റെ സ്ഥാനക്കയറ്റത്തില്‍ ​എല്ലാ സഹപ്രവര്‍ത്തകരും അഭിനന്ദനം നേര്‍ന്നു.
ആശംസകള്‍.........അഭനന്ദനങ്ങള്‍........ആശംസകള്‍..........അഭിനന്ദനങ്ങള്‍......ആശംസകള്‍......

Friday, July 3, 2015

അധ്യാപകസൗഭാഗ്യം

             കാസര്‍ഗോഡ് ഡിഇഒ ഓഫീസ് ജൂണ്‍ മാസം 29ന് അപൂര്‍വ്വമായൊരു ദൃശ്യത്തിന്റെ വേദിയായി മാറി.പുതിയ ഡിഇഒ യുടെ ചുമതലയേല്‍ക്കലായിരുന്നു അത്.പുതിയ ഡിഇഒ ആയി ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ പ്രഥമാധ്യാപകനായ ശ്രീ വേണുഗോപാലന്‍ മാസ്റ്റര്‍ പ്രമോഷനായിരുന്നു.ഇതുവരെ ഏതൊരു അധ്യാപകന്റെ സര്‍വ്വീസില്‍ നിന്നും വിരമിക്കലായാലും ഔദ്യോഗികസ്ഥാനക്കയറ്റമായാലും അതില്‍ പങ്കാളിത്തം വഹിക്കുക പ്രധാനമായും സഹപ്രവര്‍ത്തകരാണ്. എന്നാല്‍,അതിന്‍ നിന്നും വിഭിന്നമായി ഏതൊരധ്യാപകന്നുംലഭിക്കാത്ത അപൂര്‍വ്വമായ സൗഭാഗ്യത്തിന്റെ ഉടമയായി മാറുകയായിരുന്നു,ശ്രീ വേണുഗോപാലന്‍ മാസ്റ്റര്‍. അദ്ദേഹത്തിന്റെ കുട്ടികളുടെ സാന്നിധ്യത്തില്‍ ആണ് അദ്ദേഹം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പദവി ഏറ്റെടുക്കാന്‍ എത്തിയത്.അപൂര്‍വ്വമായ ഈ ആഹ്ലാദനിമിഷങ്ങളെ ഓഫീസ് ജീവനക്കാരും വിസ്മയത്തോടെയാണ് സ്വീകരിച്ചത്.വേണുഗോപാലന്‍ സാര്‍  ഉപജില്ലാ വിദ്യാഭ്യാസഓഫീസറും ഡിഇഒ ഇന്‍ ചാര്‍ജ്ജ് വഹിച്ചിരുന്ന ശ്രീ രവീന്ദ്രനാഥ് സാറില്‍ നിന്നും ചാര്‍ജ്ജ് ഏറ്റെടുക്കുന്നതില്‍ വിദ്യാര്‍ഥികളും അധ്യാപകരും പിടിഎ അംഗങ്ങളും ഓഫീസ് സ്റ്റാഫും സാക്ഷ്യം ഹിച്ചു.
അപൂര്‍വ്വനിമിഷങ്ങളുമായി............

Thursday, July 2, 2015

സ്നേഹനിമിഷങ്ങളില്‍ ഹൃദയപൂര്‍വ്വം

           2009 മുതല്‍ ജിവിഎച്ച്എസ്സ് ഫോര്‍ ഗേള്‍സിന്റെ ഹൃദയത്തുടിപ്പായി നിന്ന് ,വിദ്യാര്‍ഥികളുടെ പഠനപഠനേതരമേഖലകള്‍ക്ക് നേതൃത്വം നല്കിയ ,അധ്യാപകരോട് സ്നേഹത്തിന്റെയും സൗഹാര്‍ദ്ധത്തിന്റെയും
അന്തരീക്ഷത്തില്‍ പെറുമാറിയ,പ്രിയപ്പെട്ട തലവന്‍ ശ്രീ.ഇ വേണുഗോപാലന്‍ മാസ്റ്റര്‍ക്ക് വിദ്യാര്‍ഥികളും അധ്യാപകരും പിടിഎയും നാട്ടകാരും സ്ക്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ വച്ച് സ്നേഹനിര്‍ഭ
രമായ യാത്രയയപ്പ് നല്കി.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആയി  അദ്ദേഹത്തിന് സ്ഥാനം കയറ്റം ലഭിച്ചതിനാലാ
ണ് അദ്ദേഹം തന്റെ പ്രിയസ്ഥാപനത്തില്‍ നിന്നും യാത്രയയപ്പ് ഏറ്റുവാങ്ങിയത്.സ്ക്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന
പ്രത്യേക അസംബ്ലിയില്‍ വച്ച് നടന്ന ചടങ്ങില്‍ സീനിയര്‍ അധ്യാപകന്‍ ശ്രീ.സുരേഷ് സാര്‍ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് പുരുഷോത്തമ ഭട്ട് അധ്യക്ഷം വഹിച്ചു.മുന്‍ പിടിഎ പ്രസിഡണ്ടും മുനിസിപ്പല്‍ കൗണ്‍സിലറു മായ ശ്രീ.അബ്ദുള്‍ ഖാദര്‍ബങ്കര,പഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസീത ടീച്ചര്‍, വിഎച്ച്എസ് ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്‍സി ടീച്ചര്‍,പിടിഎ വൈസ് പ്രസിഡണ്ട് രാജന്‍ ജോസഫ്, വിദ്യാ ര്‍ഥിനികള്‍ എന്നിവ ര്‍അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.പിടിഎയു‌ടെ ഉപഹാരം  പിടിഎ പ്രസിഡണ്ട് പുരുഷോത്തമ ഭട്ട് നല്കി.കുട്ടികളുടെ ഉപഹാരം സ്ക്കൂള്‍ ലീഡര്‍ സഹ്‌റ ബങ്കരയുടെ നേതൃത്വത്തില്‍ കുട്ടികള്‍ സമര്‍പ്പിച്ചു.ഓരോ ക്ലാസ്സില്‍ നിന്നും സ്നേഹസമ്മാനമായുള്ള പൂക്കള്‍ ക്ലാസ്സ് ലീഡര്‍മാര്‍ നല്കി,നാട്ടുകാരുടെ വകയായി സമീപത്തെ
ക്ലബ്ബുകള്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.ചടങ്ങില്‍ ശ്രീ വേണുമാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സിക്രട്ടറി ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍ നന്ദി പറഞ്ഞു.അധ്യാപകനായ ശ്രീ അനില്‍ കുമാര്‍ പരിപാടി നയിച്ചു.
ഹൃദയസ്നേഹത്തിന്റെ അപൂര്‍വ്വ നിമിഷങ്ങള്‍..........

Wednesday, July 1, 2015

ലഹരിവിരുദ്ധദിനാചരണം-ചിത്രരചന

           ആധുനിക കാലഘട്ടത്തില്‍ ലഹരിയുടെ ഉപയോഗം വര്‍ദ്ധിച്ചു വരികയാണ്.സാമൂഹ്യവിപത്തായ ഇതിന്റെ ഉപയോഗം സ്ക്കൂള്‍ കുട്ടികളില്‍ പോലും വളരുകയാണ്.സ്വാര്‍ഥലാഭം ലക്ഷ്യം വെക്കുന്ന ലഹരിമരുന്ന്മാഫിയകള്‍ നാളെയുടെ പ്രതീക്ഷകളെപ്പോലും വെറുതെ വിടുന്നില്ല.സ്ക്കൂള്‍ പരിസരങ്ങള്‍ ലഹരി വിരുദ്ധ ഇടങ്ങ< ളാണെങ്കിലും ഇവരുടെ കഴുകന്‍ കണ്ണുകള്‍ ഇരകളെ കാത്തിരിക്കുന്നതിന്നായി ഉന്നം പിടിച്ച് നില്ക്കുകയാണ്.ലഹരിയുടെ ഈ ആപത്തില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ നാം അവരെ ചേര്‍ത്തു പിടിക്കേണ്ടിയിരിക്കുന്നു.ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജിവിഎച്ച്എസ്സ്​എസ്സ് ഫോര്‍ ഗേള്‍സില്‍ ,ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരിവിരഹദ്ധ ചിത്രരചനാമത്സരവും ,പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു.അധ്യാപകരായ മറിയയ്യ ബള്ളാള,ആശാലത,രമേശന്‍ പുന്നത്തിരിയന്‍ എന്നിവര്‍ നേതൃത്വം നല്കി.
ലഹരിവിരുദ്ധ ചിത്രരചനാമത്സരങ്ങളുടെ വേദിയില്‍ നിന്നും ചില ചിത്രങ്ങള്‍.........