റിസള്‍ട്ട്

അറബിക് പദ്യം ചൊല്ലലിലും മുശാഹ്റയിലും ആസിയത്ത് സഹല സംസ്ഥാനതലസ്ക്കൂള്‍ കലാമേളയില്‍ എ ഗ്രേഡ് നേടിയിരിക്കുന്നു.
സംസ്ഥാനതലത്തില്‍ സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തവരെ സ്ക്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു
എട്ടാം തരംകായികവിദ്യാഭ്യാസം പാഠപുസ്തകത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
എസ്എസ്എല്‍സിപരീക്ഷയില്‍ ജിവിഎച്ച്എസ്സ് എസ്സ് ഫോര്‍ ഗേള്‍സിന് 99.46% വിജയം.റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം

Saturday, May 7, 2016

എസ് എസ് എല്‍സി പരീക്ഷയില്‍ ഗ്ള്‍സിന്റെ മിടുക്ക്............

2016 എസ് എസ് എല്‍ സി പരീക്ഷയില്‍ ഗേള്‍സിലെ കുട്ടികള്‍ക്ക് മിന്നുന്ന വിജയം. മുഴുവന്‍ വിഷയങ്ങളിലും A+ നേടിയ മിടുക്കികള്‍.

Tuesday, March 15, 2016

പത്താം തരക്കാര്‍ക്കൊരുണര്‍വ്വ്....................

            2016 അധ്യയനവര്‍ഷം എസ്സ്എസ്സ്എല്‍സി പരീക്ഷയെഴുതുന്ന കുട്ടികളുടെ പരീക്ഷാ ഭീതിയകറ്റുന്നതിനും ഉയര്‍ന്ന ഗ്രേഡ് വാങ്ങിക്കുന്നതിനുമുള്ള മാനസീകതയ്യാറെടുപ്പിലേക്ക് ഉണര്‍ത്തുന്നതിനുമായി സംസ്ഥാന യുവജനക്ഷേമസമിതിയുടെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസ്സ് നടന്നു.പരിപാടിയുടെഔദ്യോഗിക ഉദ്ഘാടനം ഹെഡ്മിസ്ടസ്സ് ശ്രീമതി വിശാലാക്ഷി ടീച്ചര്‍ നിര്‍വ്വഹിച്ചു.സ്റ്റാഫ് സിക്രട്ടറി ശ്രീ അനില്‍ കുമാര്‍ കെആശംസയര്‍പ്പിച്ച് സംസാരിച്ചു.യുവജനക്ഷേമസമിതിയുടെ പ്രവര്‍ത്തകര്‍ മോട്ടിവേഷന്‍ ക്ലാസ്സ് നയിച്ചു മോട്ടിവേഷന്‍ ക്ലാസ്സ് ചിത്രങ്ങളിലൂടെ.......

Wednesday, January 27, 2016

റിപ്പബ്ലിക്ക് ദിനാഘോഷം


രാജ്യത്തിന്റെ 67-ാമത് റിപ്പബ്ലിക് ദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജിവിഎച്ച്എസ്സ് എസ്സ് പോര്‍ ഗേള്‍സില്‍ ആഘോഷിച്ചു.രാവിലെ നടന്ന ചടങ്ങില്‍ പ്രധാനധ്യാപിക ശ്രീമതി വിശാലാക്ഷി ടീച്ചര്‍ പതാകയുയര്‍ത്തി .റിപ്പബ്ലിക്ക് ദിനസന്ദേശവും ആശംസയും അര്‍പ്പിച്ച് സംസാരിച്ചു.ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസീത ടീച്ചര്‍,വിഎച്ച്എസ് ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്‍സി ടീച്ചര്‍,സീനിയര്‍ അധ്യാപകന്‍ ശ്രീ.കൃഷ്ണന്‍ നമ്പൂതിരി ,സ്റ്റാഫ് സിക്രട്ടറി ശ്രീ.അനില്‍ കുമാര്‍.കെ,ഗൈഡ് ലീഡര്‍ ശ്രീമതി രമ എകെ എന്നിവരും വിദ്യാര്‍ഥികളും സംസാരിച്ചു.കായികാധ്യാപകന്‍ ശ്രീ.മറിയയ്യ ബല്ലാളും മറ്റ് അധ്യാപകരും നേതൃത്വം നല്കി. ശ്രീ കുട്ടികളും അധ്യാപകരും വിവിധകലാപരിപാടികള്‍ അവതരിപ്പിച്ച് റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മിഴിവേകികുട്ടികള്‍ക്ക്. പായസവിതരണവും നടത്തി. റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിലൂടെ.............

സംസ്ഥാനസ്ക്കൂള്‍ കലോത്സവത്തില്‍ ഗേള്‍സ് സ്ക്കൂളിന്റെ അഭിമാനം


അമ്പത്തറാമത് സംസ്ഥാനസ്ക്കൂള്‍ കലോത്സവത്തില്‍ അറബിക് വിഭാഗത്തില്‍ മുശാഹ്റ ,അറബിക് പദ്യം ചൊല്ലല്‍ എന്നീ ഇനങ്ങളില്‍ മത്സരിച്ച ആസിയത്ത് സഹല എ ഗ്രേഡോടെ മികച്ച വിജയം കൈവരിച്ചു.അതുപോലെ സംസ്ഥാനതലത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗം ഗാനമേളയില്‍ പങ്കെടുത്ത ഗാനമേള സംഘത്തിലുണ്ടായ അഞ്ജലി,സൂര്യ,സ്നേഹ, ആയിഷത്ത് ഷെറിന്‍,, ശ്രീലക്ഷ്മി, അനഘ,സനിക പ്രശാന്ത് എന്നീ കുട്ടികളെയും സ്ക്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസും അധ്യാപകരും അഭിനന്ദിച്ചു.സഹല മറ്റ് കുട്ടികള്‍ക്ക് പ്രചോദനമാകണമെന്ന് ഹെഡ്മിസ്ട്രസ് അനുമോദനത്തില്‍ സൂചിപ്പിച്ചു. മിടുക്കികള്‍ക്ക് അഭിനന്ദനങ്ങള്‍.............

Wednesday, January 6, 2016

ജില്ലാ സ്ക്കൂള്‍ കലോത്സവത്തിലെ ഗേള്‍സ് സ്ക്കൂളിന്റെ അഭിമാനം........


ജില്ലാ സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് സംസ്ഥാനതലത്തില്‍ അറബിക് പദ്യം ചൊല്ലല്‍ ,മുശാഹ്റ എന്നീ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് അര്‍ഹത നേടിയ മിടുക്കി.

സ്ക്കൂള്‍ കായികമത്സരം.............


2015-16 അധ്യയനവര്‍ഷത്തെ സ്ക്കൂള്‍ കായികമത്സരം അടുക്കത്ത് വയല്‍ ഗ്രൗണ്ടില്‍ വച്ച് നടന്നു. കായികമത്സരങ്ങളുടെ ഔപചാരികഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി വിശാലാക്ഷി ടീച്ചര്‍ പതാക ഉയര്‍ത്തി നിര്‍വ്വഹിച്ചു.സ്റ്റാഫ് സിക്രട്ടറി ശ്രീ അനില്‍ കുമാര്‍ മാഷ് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.കായികാധ്യാപകന്‍ ശ്രീ.മറിയയ്യ ബല്ലാള്‍ വിവിധ ഹൗസ് ലീഡര്‍മാര്‍ക്ക് കായികമത്സരപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മത്സരയിനങ്ങളുടെ ചിത്രങ്ങളിലൂടെ.........

അഭിമാനനിമിഷങ്ങള്‍...............


മാധ്യമം പത്രം നടത്തിയ പ്രശ്നോത്തരിവിജയികള്‍ക്ക് സമ്മാനം നല്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി വിശാലാക്ഷി ടീച്ചറും സ്റ്റാഫ് സിക്രട്ടറി അനില്‍ മാഷും സമീപം. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

Tuesday, January 5, 2016

സ്കൂള്‍ കലോത്സവം ഗേള്‍സിന്റെ മിടുക്ക്

          കാസര്‍ഗോഡ് ജില്ലാതലസ്ക്കൂള്‍ കലോത്സവത്തില്‍ ഗേള്‍സ് സ്ക്കൂളിലെ കുട്ടികള്‍ സര്‍ഗ്ഗശേഷിയുടെ മിടുക്ക് തെളിയിച്ച് മുന്നേറുന്നു.ജനറല്‍ വിഭാഗത്തിലും അറബിക് കലോത്സവത്തിലും സംസ്കൃതകലോത്സവത്തിലും മികച്ച ഗ്രേഡുകളാണ് ഈ മിടുക്കികള്‍ കരസ്ഥമാക്കിയിരിക്കുന്നത്.ചിത്രചനജലച്ചായത്തിലും ഓയില്‍ കളറിലും പങ്കെടുത്ത പത്താം തരത്തിലെ അശ്വതി പികെ രണ്ട് മത്സരങ്ങളിലും തന്റെ കഴിവ് തെളിയിച്ചു. ജലച്ചായത്തില്‍ മൂന്നാം സ്ഥാനവും ഓയില്‍ കളറില്‍ രണ്ടാം സ്ഥാനവും ഈ മിടുക്കി കരസ്ഥമാക്കി ഗാനമേളയില്‍ പങ്കെടുത്ത പത്താം തരത്തിലെ അഞ്ജലിയുടെ നേതൃത്വത്തിലെ സ്ക്കൂളിലെ മിടുക്കികള്‍ രണ്ടാം സ്ഥാനം നേടി.അപ്പീല്‍ നല്കിയാണ് ഇവര്‍ സബ് ജില്ലയില്‍ തങ്ങള്‍ നേരിട്ട അവഗണനയ്ക്ക് മറുപടി നല്കിയത്.അറബിക് കലോത്സവത്തില്‍ പങ്കെടുത്ത് പദ്യം ചൊല്ലലില്‍ ആസിയത്ത് സഹല ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കു ന്നതിന് അര്‍ഹതനേടി.അറബിഗാനാലാപനത്തില്‍ രണ്ടാം സ്ഥാനത്തായതിനുള്ള മധുരതരമായ മറുപടി കൂടിയാണ് സഹലയുടെ വിജയം.അറബിക് കഥാപ്രസംഗത്തില്‍ മത്സരിച്ച ആയിഷ ബങ്കര രണ്ടാം സ്ഥാനം കരസ്ഥമാക്കി തന്റെ കഴിവ് തെളിയിച്ചു.അറബിക് കഥാരചനയില്‍ പങ്കെടുത്ത ഫാത്തിമത്ത് സഹ്റ ബങ്കര എ ഗ്രേഡും നേടി. സംസ്കൃതം കലോത്സവത്തില്‍ പങ്കെടുത്ത ബര്‍ണറ്റ് റോസ് ഡിക്കന്‍സ് കഥാരചന കവിതാരചന,സമസ്യാപൂരണം എന്നിവയില്‍ എ ഗ്രേഡും നേടി.

Wednesday, December 30, 2015

സ്കൂൾ കലോത്സവം 2015

ജിവിഎച്ച്എസ്എസ് ഫോർ ഗേൾസിൽകുട്ടികളുടെ സർഗ്ഗവാസനകൾക്ക് നിറച്ചാർത്തേകി ഈ വർഷത്തെ സ്കൂൾകലോത്സവം അരങ്ങേറി.രണ്ട് ദിവസമായി  സ്കൂളിലെ വിവിധ വേദികളിൽ അരങ്ങേറിയ കലോത്സവത്തെ തങ്ങളുടെകഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ളവേദിയായി  കുട്ടികൾ തികച്ചും പ്രയോജനപ്പെടുത്തി. അരങ്ങിലെത്തിയ

Thursday, October 1, 2015

സ്വാതന്ത്ര്യസമരനേതാക്കള്‍ ഗേള്‍സ് സ്ക്കൂളില്‍

 
         സാമൂഹ്യ നീതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സില്‍ ദേശീയ വയോജന ദിനാഘോഷം നടത്തി.പരിപാടി യുടെ ഭാഗമായി സ്ക്കൂളിലെ വിദ്യാര്‍ഥിനികള്‍ ദേശീയനേതാക്കളുടെ വേഷ ത്തില്‍  എത്തിയത് വിദ്യാര്‍ഥികള്‍ക്ക് അവരെ പരിചയപ്പെടാനുള്ള അവ സരം ഒരുക്കി.ഗാന്ധിജി,ജവഹര്‍ലാല്‍ നെഹ്റു,സുഭാഷ് ചന്ദ്രബോസ്, സരോജിനി നായിഡു,ഭഗത് സിംഗ്,കസ്തൂര്‍ബ ഗാന്ധി,അക്കാമചെറിയാന്‍ എന്നീ  ദേശീയ നേതാക്കളുടെ വേഷമാണ് കുട്ടികള്‍ അണിഞ്ഞത്.
        
      വയോജനദിനത്തോടനുബന്ധിച്ച് സമൂഹത്തിന് പുതുസന്ദേശം നല്കി വയോജനങ്ങളെ ആദരിച്ചു. അഡ്വക്കേറ്റ് മഹാലിംഗഭട്ട്, ലക്ഷ്മി നെല്ലിക്കു ന്ന്,രാധ പത്മനാഭന്‍,പത്മനാഭന്‍ നായര്‍,കൃഷ്ണ,ശങ്കര്‍ പ്രസാദ് കാട്ട്കുക്കെ,എസ് വി ഭട്ട്, ലക്ഷ്മീനാരായണ പുണിഞ്ചിത്തായ,അമ്മാളു ടീച്ചര്‍, ജയശീലടീച്ചര്‍, എന്നിവരെ പൂക്കള്‍ നല്കി കുട്ടികള്‍ സ്വീകരിക്കുകയും ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു.ഹയര്‍ സെക്കന്ററി പ്രിന്‍സി പ്പാള്‍ പ്രസീത ടീച്ചര്‍,വിഎച്ച്എസ് ഇപ്രിന്‍സിപ്പാള്‍ ബിന്‍സി ടീച്ചര്‍ ,ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് കൃ‍ഷ്ണന്‍ നമ്പൂതിരി ,പിടിഎ വൈസ് പ്രസിഡ ണ്ടുമാരായ രാജന്‍ ജോര്‍ജ്,മുഹമ്മദ് കുഞ്ഞി എന്നിവര്‍ ആശംസ കള്‍ നേര്‍ന്നു സംസാരിച്ചു

  വിദ്യാര്‍ഥിനികളുടെ പ്രാര്‍ഥനയോടെ പരിപാടി ആരംഭിച്ചു.വിദ്യാര്‍ഥിനിയായ ശ്രദ്ധ വയോജനസംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി ഉഡുപ്പി സ്വദേശിയായ പ്രൊഫസര്‍ ഷേണായി അവതരിപ്പിച്ച മാജിക് ഷോ കുട്ടികള്‍ക്ക് പുതിയൊരനുഭവമായി. അധ്യാപകരായ വിഷ്ണുഭട്ട്, രമേശന്‍ പുന്നത്തിരിയന്‍,ഗണേശന്‍ കോളിയാട്ട്,ആശാലത, ശശികല, രേഖാ റാണി,ബെറ്റി അബ്രഹാം, വിജീഷ് കെ കെ,എന്നിവര്‍ നേതൃത്വം നല്കി.കെ.അനില്‍ മാസ്റ്റര്‍ അവതാരകനായിരുന്നു.

Tuesday, August 18, 2015

സ്ക്കൂള്‍ പാര്‍ലിമെന്റ് അംഗങ്ങള്‍

    ജിവിച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ ഈ വര്‍ഷത്തെ സ്ക്കൂള്‍ പാര്‍ലിമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്തി രിക്കുന്നു.ജനാധിപത്യത്തിന്റെ ബാലപാഠങ്ങളും നിയമങ്ങളും കുട്ടികളില്‍ എത്തിക്കാനും ഭാവി പൗരരായ കുട്ടിക ളില്‍ ഭരണപരമായ ഉത്തരവാദിത്തങ്ങളുടെ തിരിച്ചറിവുണ്ടാക്കുന്നതിനുമായി ഇതിലൂടെ കഴിഞ്ഞു.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പ്രഥമയോഗം വിളിച്ച് ചേര്‍ത്ത് ഭാരവാഹികളെ ഔദ്യോഗികമായി തെരഞ്ഞെടുക്കുകയും ചെയ്തു.പ്രഥമയോഗം ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജജ് ശ്രീ.കൃഷ്ണന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്നു.ഹയര്‍ സെക്കന്ററി അധ്യാപകരും വിഎച്ച്എസ്ഇ അധ്യാപകരും ഹൈസ്ക്കൂള്‍ അധ്യാപകരും പങ്കെടുത്തു.സുരേഷ് സാര്‍,അനില്‍ കുമാര്‍കെ,രമേശന്‍ പുന്നത്തിരിയന്‍,ആശാലത ടീച്ചര്‍ എന്നിവര്‍ കുട്ടികളെ അഭിസംബോധന ചെയ്തു.സാമൂഹ്യശാസ്ത്രാധ്യാപകന്‍ റഹ്മാന്‍ മാസ്റ്റര്‍ സ്ക്കൂള്‍ പാര്‍ലമെന്റ് പ്രഥമയോഗം നിയന്ത്രിച്ചു.യോഗത്തില്‍ വച്ച് പത്താം തരം എ ക്ലാസ്സിലെ സഹ്റ ബങ്കരയെ സ്ക്കൂള്‍ ലീഡറായി തെരഞ്ഞെടുത്തു. പാര്‍ലമെന്റ് അംഗങ്ങളും പ്രഥമയോഗത്തിന്റെ ചിത്രങ്ങളും...................

Saturday, August 15, 2015

ജവഹര്‍ലാല്‍ നെഹ്റു -ഫോട്ടോ പ്രദര്‍ശനം

                ജവഹര്‍ ലാല്‍ നെഹ്രുവിന്റെ അപൂര്‍വ്വഫോട്ടോകള്‍ കാസര്‍ഗോഡ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സില്‍ പ്രദര്‍ശിപ്പിച്ചു.ഫോട്ടോ പ്രദര്‍ശനം കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ശ്രീ.സി രാഘവന്‍ ഉദ്ഘാടനം ചെയ്തു.
ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജീവിതത്തിന്റെ അപൂര്‍വതകളിലൂടെ............

Friday, August 14, 2015

പ്രഥമപ്രധാനമത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 125ാം ജന്മദിനാഘോഷവും ഫോട്ടാ പ്രദര്‍ശനവും

             ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയും കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുമായ ശ്രീ ജവഹര്‍ലാല്‍ നെഹ്രുവിന്റെ 125ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള സെമിനാറിന്റെ ഉദ്ഘാടനവും ജിവിഎച്ച്എസ്സ് ഫോര്‍ ഗേള്‍സില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട് മെന്റിന്റെ നേതൃത്വത്തില്‍ നടന്നു.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയര ക്ടര്‍ ശ്രീ .സി രാഘ വന്‍ ജന്മദിനാഘോഷവും അതിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോ പ്രദര്‍ശനവും ഉദ്ഘാ ടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീ കെടി ശേഖര്‍ അധ്യക്ഷനായിരുന്നു.റിട്ടയേര്‍ഡ് എഇഒ ശ്രീ കെ വി രാഘവന്‍,പിടിഎ പ്രസി ഡണ്ട് ശ്രീ.പുരുഷോത്തമ ഭട്ട്,ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസീത പി വി,വിഎച്ച്എസ് ഇ പ്രിന്‍സി പ്പാള്‍ ഇന്‍ ചാര്‍ജ്ജ് ശ്രീമതി ബിന്‍സി പിഎസ് എന്നിവര്‍ ആശംസകളര്‍ പ്പിച്ച്സംസാരിച്ചു.സ്റ്റാഫ് പ്രതിനിധിയും ഇത്തരം ഒരു പരിപാടി സ്ക്കൂളില്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്ത ശ്രീ.അനില്‍ കുമാര്‍ കെ നന്ദിയും പറഞ്ഞു.
ഉദ്ഘാടനപരിപാടികളുടെ ചിത്രങ്ങളിലൂടെ........................

സ്വാതന്ത്ര്യദിനാശംസകള്‍

ഭാരതം, ലോകത്തിന് മാതൃകയും വഴികാട്ടിയുമായി മാറുന്ന പുതുയുഗത്തിലാണ് നമ്മള്‍ .ഭാരതീയനായതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം.ഉയര്‍ത്തിപ്പിടിച്ച ശിരസ്സോടെ ലോകത്തിന് മുന്നില്‍ നമുക്ക് ഒരുമയുടെ ശക്തിയെ വെളിവാക്കാം.
"ഏവര്‍ക്കും ആത്മാഭിമാനത്തിന്റെ സ്വാതന്ത്ര്യദിനാശംസകള്‍"

Sunday, August 9, 2015

പഠനത്തിന്റെ നേട്ടത്തില്‍ അഭിമാനത്തിന്റെ വര്‍ണ്ണച്ചിറകിലേറി.........................

         2014-15 വര്‍ഷത്തില്‍ ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സില്‍ നിന്നും എസ്എസ്എല്‍സി ,വിഎച്എസ്ഇ, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലും സ്ക്കൂള്‍ തലത്തില്‍ നടത്തിയ വാര്‍ഷിക പരീക്ഷയിലും മികവു പുലര്‍ത്തിയ വിദ്യാര്‍ഥിനികളെ അനുമോദിച്ചു.കാസര്‍ഗോഡ് ലളിതകലാ സദനത്തില്‍ വച്ച് നടന്ന അഭിമാനനിമിഷങ്ങള്‍ വിദ്യാര്‍ഥിനികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഒരുപോലെ അഭിമാനകരമായി.കാലത്ത പതിനൊന്ന് മണിക്ക് നടന്ന ചടങ്ങില്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ശ്രീമതി പ്രസീത പിവി സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് ശ്രീ.പുരുഷോത്തമഭട്ട് അധ്യക്ഷം വഹിച്ച് സംസാരിച്ചു.കാസര്‍ഗോഡിന്റെ ജനപ്രിയഎംഎല്‍എയും സ്ക്കൂളിന്റെ പുരോഗതിയില്‍ സഹായസഹകരണവുമായി എന്നും മുന്നില്‍നില്‍ക്കുന്ന ബഹുമാനപ്പെട്ട എന്‍ എ നെല്ലിക്കുന്ന് അഭിമാനത്തിന്റെ സുവര്‍ണ്ണനിമിഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.സ്ക്കൂളിന്റെ വരുംകാല പുരോഗതിയില്‍ തന്റെ സഹായസഹകരണങ്ങള്‍ അദ്ദേഹം വാഗ്ദാനം ചെയ്തു.ഇനി വരുന്ന വര്‍ഷ ങ്ങളിലും ഗേള്‍സ് സ്ക്കൂളിലെ കുട്ടികള്‍ വിജയത്തിന്റെ മാധുര്യം കൂടുതല്‍ നുകരുവാന്‍ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു .
         മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് ആശംസയര്‍പ്പിച്ച്. ബഹുമാനപ്പെട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ ടിഇ അബ്ദുള്ളയും സംസാരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ അബ്ബാസ് ബീഗം ,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ഇ വേണുഗേപാലന്‍,പിടിഎ വൈസ് പ്രസിഡണ്ട്ശ്രീ.രാജന്‍ ജോര്‍ജ്ജ്,എം പിടിഎ പ്രസിഡണ്ട് ശ്രീമതി സാബിറ റഹീം ബങ്കര, ഹയര്‍ സെക്കന്ററി സീനിയര്‍ അധ്യാപകന്‍ ശ്രീ സുരേഷ് മാസ്റ്റര്‍,വിഎച്ച്എസ് ഇ അധ്യാപകന്‍ ശ്രീ അഖിലേഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍ നന്ദി പറഞ്ഞു.സ്റ്റാഫ് സിക്രട്ടറി ശ്രീ അനില്‍ കമാര്‍.കെ പരിപാടി ഏകോപിപ്പിച്ചു.
               ഹയര്‍ സെക്കന്ററി തലത്തില്‍ കൊമേഴ്സ് വിഭാഗത്തില്‍ 96.75% മാര്‍ക്ക് നേടി വിജയം വരിച്ച കുമാരി.ശ്രവ്യ കെപിയെ ശ്രീ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉപഹാരവും ക്യാഷ് അവാര്‍ഡും നല്കി അനുമോ ദിച്ചു. മുനിസി പ്പല്‍ ചെയര്‍മാന്‍ ശ്രീ.ടിഇ അബ്ദുള്ള,വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ അബ്ബാ സ്  ബീഗം ,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ഇ വേണുഗേപാലന്‍,പിടിഎ പ്രസിഡണ്ട് ശ്രീപുരുഷോത്തമ ഭട്ട്, ഹെഡ്മാസ്റ്റര്‍  ഇന്‍ ചാര്‍ജ്ജ് ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ഉപഹാരങ്ങളും ക്യാഷ് അവാര്‍ഡും നല്കി. ഹയര്‍ സെക്കന്ററി തലത്തില്‍ ആയിഷത്ത് തസ്നീമ സിഎല്‍ മഹസൂറ ,അശ്വതി എ എന്നീ കുട്ടികള്‍ സയന്‍സിലും ആയിഷത്ത് ഹസീന കൊമേഴ്സ് വിഭാഗത്തിലും കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ചവരാ ണ്.ഒന്നാം വര്‍ഷത്തെ മികച്ച വിജയികള്‍ സയന്‍സില്‍ കുമാരി ആബിദ സിഎം കൊമേഴ്സ് വിഭാഗത്തില്‍ ധനശ്രീ എം കെ യുമായിരുന്നു.വിഎച്ച്എസ് ഇ വിഭാഗത്തില്‍ഡൊമസ്റ്റിക് നഴ്സിംഗ് വിഭാഗത്തില്‍ ഹലീമ സുള്‍ഫയും ഫാത്തിമ ടിഎച്ചും മികച്ച വിജയം നേടി.ഇസിജി ആന്റ് ഓഡിയോ മെട്രിക് ടെക്നീഷ്യന്‍ വിഭാഗ ത്തില്‍ഫാത്തിമത്ത് ജാസ്മിനും ആയിഷത്ത് സഹല ടിഎസും രണ്ടാം വര്‍ഷത്തില്‍ മികവു് പുലര്‍ത്തിയ കുട്ടിക ളാണ്.ഒന്നാം വര്‍ഷം ബേസിക് നഴ്സിംഗ് ആന്റ് പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ നിന്നും മുബശീറയും ഇസിജി ആന്റ് ഓഡിയോ മെട്രിക് ടെക്നോളജി വിഭാഗത്തില്‍ അശ്വതി എം എന്ന കുട്ടിയും അനുമോദനത്തിന് അര്‍ഹയായി.ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ പത്ത് എപ്ലസ്സുകള്‍ കരസ്ഥമാക്കി സ്ക്കൂളിന്റെ അഭിമാനമായി മാറിയ കുട്ടികള്‍ സോനപീറ്റര്‍,ആദ്യരാം കെ,സ്നേഹ കെ,അഞ്ജലി എം കെ എന്നിവരാണ്.ഒമ്പത് എപ്ലസ്സുകള്‍ നേടിയ ഏന്നപൂര്‍ണ്ണ എന്‍സി,മേഘ എസ്,നഫീസത്ത് ഷിഫാന ബിഎസ്,സ്നേഹ പി,അക്ഷത എസ്,വൈദേഹി. സികെ എന്നിവരും എട്ട് എ പ്ലസ്സ് നേടിയഖദീജത്ത് മുസൈമ ഷഫ,അശ്വതി പി,നവ്യശ്രീ,എം,അമൃത ടിജെ, അമല എസ്എസ്,അനുശ്രീ എംആര്‍ എന്നീ കുട്ടികളും മെമന്റോയും ക്യാഷ് അവാര്‍ഡും ഏറ്റു വാങ്ങി.ദേശീയ ഗാനത്തോടെ അനുമോദനയോഗം അവസാനിച്ചു.
സുവര്‍ണ്ണ നിമിഷങ്ങളുടെ ദൃശ്യഭംഗിയിലൂടെ.............................................

Friday, July 31, 2015

ജനകീയസംഗീതപ്രസ്ഥാനം പുതിയതാളങ്ങള്‍ സൃഷ്ടിക്കുന്നു.........

                 ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സ് സ്ക്കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്.ജനകീയസംഗീതപ്രസ്ഥാനം.പ്രശസ്ത സംഗീതജ്ഞനും അധ്യാപകനുമായ ശ്രീ.വിഷ്ണുഭട്ട് വെള്ളിക്കോത്ത് മാഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കലാ പ്രസ്ഥാനമാണിത്.കുട്ടികളുടെ സംഗീത കലാഭിരുചികളെ പരിപോഷിപ്പിക്കുകയും അവരില്‍ , കലാരംഗത്ത് ആത്മവിശ്വാസം വളര്‍ത്തുക എന്നതുമാണ് ഈ പ്രസ്ഥാനം ലക്ഷ്യമിടുന്നത്.ജനകീയ സംഗീതപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം കലാരംഗത്തെ പ്രതിഭകളെ ആദരിക്കുകയും സ്ക്കൂളിന്റെ അങ്കണത്തില്‍ പുതുമ കലര്‍ന്ന സംഗീതപരിപാടി അവതരിപ്പിക്കുകയുംചെയ്തു.സംഗീതാഭിരുചി കളുള്ള അധ്യാപകരെയും വിദ്യാര്‍ഥികളെയും അണിനിരത്തി സംഗീതപ്പൊരുത്തം എന്നനവ്യകലാനുഭവം അവതരിപ്പിച്ചു.സിനിമാഗാനങ്ങളെ അവതരിപ്പിക്കുമ്പോള്‍ അതിന്റെ രാഗത്തെ വിസ്തരിച്ച് അതാത് രാഗത്തിലെ ശാസ്ത്രീയസംഗീതകൃതികളെ ആസ്വാദകരായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പരിചയപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.കുട്ടികള്‍ക്ക് ശ്സാത്രീയസംഗീതത്തെ തിരിച്ചറിയാനും അതിനോട് ആഭിമുഖ്യം വളര്‍ത്താനും പരിപാടിയിലൂടെ കഴിഞ്ഞു.
                ഇതോടൊപ്പം തന്നെ കലാരഗംത്തെ അതുല്യപ്രതിഭകളെ ജനകീയസംഗീതപ്രസ്ഥാനത്തിന്റെനേതൃത്വത്തില വിദ്യാര്‍ഥികള്‍ ആദരിക്കുകയും ചെയ്തു.കുട്ടികള്‍ തന്നെയാണ് ഈ പരിപാടികള്‍ക്കെല്ലാം നേതൃത്വംനല്കിയത്.ജനകീയസംഗീതപ്രസ്ഥാനത്തിന്റെ അമരക്കാരായ ഐശ്വര്യ കെബി,സനിക പ്രശാന്ത്,ആരതി വിവി,അര്‍ച്ചന പി,അപര്‍ണ്ണ ബാബു രാജ്,എംഎം ഷമീമ,അശ്വിത,ശ്രജ്ഞ,കാവ്യശ്രീ,സഹന,എയ്ഞ്ചല്‍ ലൂയിസ് പോള്‍ എന്നിവര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി.പ്രശസ്ത മൃദംഗവിദഗ്ധന്‍ ടികെ വാസുദേവ കാഞ്ഞങ്ങാട്, പ്രണവ് സംഗീത് നീലേശ്വരം,നടരാജ ശര്‍മ്മ കല്ലൂരായ മധൂര്‍ എന്നവരെ കുട്ടികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു.സംഗീതപ്പൊരുത്തത്തില്‍ അധ്യാപകരായ കൃഷ്ണന്‍ നമ്പൂതിരി,ദീപക്,സുരേഷ്കുമാര്‍,പ്രണവ്യ,രമ എകെ,മാലശ്രീ,ശശികല,അനസൂയ ,രാധാലക്ഷ്മി,ഇന്ദിര എന്നിവര്‍ ഗാനാലാപനം നടത്തി.ഗണേശ് കോളിയാട്ട് രചിച്ച ഗസല്‍ ആലാപനത്തോടെ പരിപാടി അവസാനിച്ചു.അധ്യാപകനായ അനില്‍ കുമാര്‍ പരിപാടിയുടെ അവതാരകനായി കുട്ടികളുടെ കൂടെ നേതൃത്വം നല്കി.
സംഗീതപ്പൊരത്തത്തിന്റെ ചിത്രങ്ങളിലൂടെ..................

Saturday, July 18, 2015

ഗേള്‍സ് സ്ക്കൂളില്‍ നിന്നും പ്രഥമാധ്യാപക പദവിയിലേക്ക് മറ്റൊരധ്യാപകന്‍ കൂടി.......


ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സില്‍ നിന്നും സാമൂഹ്യശാസ്ത്രാധ്യാപകന്‍ ശ്രീ വി.ഗോപി മാഷ് പ്രഥമാധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നു.പാണൂര്‍ യുപി സ്ക്കളിലേക്കാണ് ഇദ്ദേഹത്തിന് പ്രഥമാധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.ഗോപി സാറിന് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു. ആശംസകള്‍........അഭിനന്ദനങ്ങള്‍.........ആശംസകള്‍........അഭിനന്ദനങ്ങള്‍.........ആശംസകള്‍........അഭിനന്ദനങ്ങള്‍.........

വ്രതശുദ്ധിയുടെ പരിമളം പരത്തുന്ന സ്നേഹസമ്മാനം...........

വ്രതശുദ്ധിയുടെ നാളുകള്‍ മാനവസമൂഹത്തിന്നേകി റംസാന്‍ മാസം വിശ്വാസികളോടൊപ്പം മുന്നേറുകയാണ്.ഏല്ലാ മനുഷ്യരുടെ ഉള്ളിലും മാനവസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കുളിര്‍മ്മ പകരുന്ന കാഴ്ചകളേകിക്കൊണ്ട്.ഈ വിശുദ്ധനാളുകളില്‍ മാനവസാഹോദര്യത്തിന് എല്ലാ കാലത്തും തുണയാകുന്ന അനുഭവമാണ് പരസ്പരസഹായവുംസ്നേഹവും. ഇടത് കൈചെയ്യുന്നത് വലത് കൈ അറിയരുതെന്ന മഹത്തായ സ്നേഹസന്ദേശം.ഈ മാനവബോധത്തിന് ചെറിയ മാതൃകയായി ജിവി​എച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ കുരുന്ന് മനസ്സുകള്‍.റംസാനിന്റെ വിശുദ്ധനാളുകളില്‍ തങ്ങളുടെ പ്രിയ സഹോദരികള്‍ക്ക് തങ്ങളാലാകുന്ന സ്നേഹം നല്കാന്‍ പരസ്പരം ഒത്തുചേര്‍ന്നു.സ്ക്കൂളിലെ നാല്പത്തഞ്ചോളം കൂട്ടുകാരി കള്‍ക്ക് പുതുവസ്ത്രം നല്കി സാമൂഹികസേവനപാതയില്‍ വിശുദ്ധിയുടെ നാളുകളിലേക്ക് തങ്ങളുടെ സ്നേഹത്തെ അവര്‍ നല്കിയിരിക്കുന്നു.സ്ക്കൂളിന്റെ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിവിധമത്തിലെ അര്‍ഹരായ കുട്ടികള്‍ക്ക് പുതുവസ്ത്രം വിതരണം ചെയ്തത്.സ്ക്കൂള്‍ ലീഡറില്‍ നിന്നും ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാഷ് ഇവ ഏറ്റു വാങ്ങി ഉദ്ഘാടനം ചെയ്തു.അറബിക് അധ്യാപകന്‍ ശ്രീ അഹബ്ദുള്‍ ഗഫൂര്‍ മാസ്റ്ററും വിദ്യാര്‍ഥിനികളും ഹെഡ്മാസ്റ്ററുടെ ചേമ്പറില്‍ നടന്ന ലഘു ചടങ്ങില്‍ സാക്ഷികളായി.
സ്നേഹസമ്മാനംകുട്ടികളില്‍നിന്നും ഹെഡ്മാസ്സര്‍ ഇന്‍ ചാര്‍ജ്ജ് കൃഷ്ണന്‍ മാഷ് ഏറ്റു വാങ്ങുന്നു....

സഹാധ്യാപകന് സ്നേഹപൂര്‍വ്വം.......

ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സ് സ്ക്കൂളില്‍ നിന്നും ഹെഡ്മാസ്റ്ററായി സ്ഥാനംക്കയറ്റം കിട്ടിയ ജീവശാസ്ത്രാധ്യാപകന്‍ ശ്രീ.സുരേഷ് കുമാര്‍ എംന് അധ്യാപകരും പിടിഎയും ചേര്‍ന്ന് യാത്രയയപ്പ്നല്കി.കാസര്‍ഗോഡ് ജില്ലയിലെ ബാര ജിഎച്ച്എസ്എസിലേക്കാണ് ഇദ്ദേഹം ഹെഡ്മാസ്റ്ററായി പോകുന്നത്. സ്നേഹോഷ്മളമായ യാത്രയയപ്പില്‍ സ്ക്കൂളിലെ മുന്‍ പ്രഥമാധ്യപകനും ഇപ്പോള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ ശ്രീ.ഇ വേണുഗോപാലന്‍ സാറിന്റെ സ്നേഹസാന്നിധ്യവുമുണ്ടായിരുന്നു.സുരേഷ് കുമാര്‍ സാറിന്സഹാധ്യാപകരുടെ സ്നേഹസമ്മാനം ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ഇ വേണുഗോപാലന്‍ സാര്‍ നല്കി.ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസീത ടീച്ചറും വിഎച്ച്എസ് ഇ പ്രതിനിധിയായി ശ്രീ അഖിലേഷ് മാഷും സംസാരിച്ചു.സ്റ്റാഫ് സിക്രട്ടറിയും ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജുമായ ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍ നേതൃത്വം നല്കി.ചടങ്ങില്‍ സഹാധ്യാപകര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.സുരേഷ് കുമാര്‍ സാറിന് അധ്യാപക ട്രെയിനിമാരുടെ സ്നേഹസമ്മാനം അധ്യാപക ട്രെയിനികളുടെ പ്രതിനിധി സമ്മാനിച്ചു.സഹാധ്യാപകര്‍ ഒരുക്കിയ ചടങ്ങില്‍ സുരേഷ് സാര്‍ മറുപടി പ്രസംഗം നടത്തി. യാത്രയയപ്പ് ചടങ്ങിന്റെ ചിത്രങ്ങളിലൂടെ......