റിസള്‍ട്ട്

അറബിക് പദ്യം ചൊല്ലലിലും മുശാഹ്റയിലും ആസിയത്ത് സഹല സംസ്ഥാനതലസ്ക്കൂള്‍ കലാമേളയില്‍ എ ഗ്രേഡ് നേടിയിരിക്കുന്നു.
സംസ്ഥാനതലത്തില്‍ സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തവരെ സ്ക്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു
എട്ടാം തരംകായികവിദ്യാഭ്യാസം പാഠപുസ്തകത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
എസ്എസ്എല്‍സിപരീക്ഷയില്‍ ജിവിഎച്ച്എസ്സ് എസ്സ് ഫോര്‍ ഗേള്‍സിന് 99.46% വിജയം.റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം

Monday, March 23, 2015

യാത്രകളുടെ തുടക്കം കുറിച്ച്........യാത്ര പറയലിന്റെ വേദനയേറ്റ്...........

വര്‍ണ്ണവസന്തങ്ങളെ ഓര്‍മ്മകളിലൊളിപ്പിച്ച്  വേര്‍പിരിയിലിന്റെ വഴിത്താരകളിലൂടെ.......

ജീവിതത്തിന്റെസൗന്ദര്യങ്ങളെ എന്നെന്നുംതാലോലിക്കുന്നതിനും ഗൃഹാതുരതയോടെ നെഞ്ചേറ്റുന്ന തിനും ഓര്‍മ്മകളെതഴുകിയുണര്‍ത്തുന്നതിന്നുംകൊതിക്കുന്ന ഒരേയോരുകാലമാണ്സ്ക്കൂള്‍വിദ്യാഭ്യാസ 
കാലം.ഇണങ്ങിയും പിണങ്ങിയും കുസൃതി കാണിച്ചും കുറുമ്പുകാണിച്ചും നടക്കാവുന്ന നിഷ്കളങ്ക ബാല്യ ത്തിന്റെ സുവര്‍ണ്ണരാജികള്‍തെളിയുന്ന ഭൂമിക അതിനും കാലം ഒരു യവനിക ഒരുക്കിവയ്ക്കുന്നുപത്താം തരം.തിരികെ കിട്ടാത്ത യവനികയ്ക്കപ്പുറത്തേക്ക് ആ വസന്തത്തെ ഒളിപ്പിച്ചിരുത്തുന്നമാര്‍ച്ച് മാസം
അതിനുള്ള പുതുപിറവിയെ ആനയിച്ചെത്തിക്കുന്നു.ഓര്‍മ്മകളെവസന്തച്ചാര്‍ത്തണിയിക്കാന്‍ വീണ്ടു മൊരു മാര്‍ച്ച് .വേര്‍പാടിന് കൂടൊരുക്കി, അകലങ്ങളിലേക്ക് പിരിച്ചയക്കാന്‍ ഓടിയടുക്കുന്ന മാസം. 
ഒരിക്കലും വരരതെന്ന് ആഗ്രഹിച്ചുപോകുന്ന മാസം.എങ്കിലും അനിവാര്യതയെ ആര്‍ക്ക് തട്ടിമാറ്റാന്‍ പറ്റും.അരുതെന്ന് വിലക്കുവാനല്ലാതെ..........കൊതിക്കുവാനല്ലാതെ.......
പത്താം തരത്തിലെത്തിയ സ്നേഹസൗഹൃദങ്ങള്‍ വേര്‍പിരിയലിന് തയ്യാറാകുന്നസെന്റ് ഓഫ് 
ചടങ്ങുകളില്‍ നിന്ന് ചില സ്നേഹചിത്രങ്ങള്‍.ജിവിഎച്ച്എസ് എസ് ഫോര്‍ഗേള്‍സിലെ പ്രധാനധ്യാപകരും പിടിഎ അംഗങ്ങളും ഭാരവാഹികളുംഅധ്യാപകരും പത്താം തരംവിദ്യാര്‍ഥികളൊരുക്കിയയാത്രപറയല്‍ ചടങ്ങില്‍സംബന്ധിച്ച നിമിഷങ്ങളിലൂടെ.....

Tuesday, February 10, 2015

'മുകുളം ' ഇംഗ്ലീഷ് മീഡിയം

ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ, രസതന്ത്രം, ഊര്‍ജ്ജതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങള്‍ക്കുള്ള "മുകുളം" ഇംഗ്ലീഷ് മീഡിയം ചോദ്യസഹായികള്‍ പരിചയപ്പെടൂ. എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്നഗ്രേഡ് നേടൂ...

Thursday, February 5, 2015

എസ് എസ് എല്‍ സി പരീക്ഷാസഹായത്തിന്ന് എസ് സി ഇ ആര്‍ടി തയ്യാറാക്കിയ "ഒരുക്കം"

എസ് എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കുന്നതിന് എസ് സി ഇ ആര്‍ ടി തയ്യാറാക്കിയ "ഒരുക്കം" എന്ന പഠനസഹായി പരിചയപ്പെടുത്തുന്നു.വിവിധവിഷയങ്ങളുമായിബന്ധപ്പെട്ട് തയ്യാറാക്കിയ പഠനസഹായി പരിചയപ്പെടുക. പരീക്ഷയെ  ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുക.എല്ലാവര്‍ക്കും വിജയാശംസകള്‍

Tuesday, February 3, 2015

എസ്എസ്എല്‍സി പഠനസഹായികള്‍

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9മുതല്‍ തുടങ്ങുകയാണല്ലോ.നിങ്ങള്‍ പഠനത്തിന്റെ തിരക്കിലും ഉത്സാഹത്തിലുമായിരിക്കും.പരീക്ഷക്ക്  തയ്യാറെടുക്കുന്ന നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.നിങ്ങളുടെ പഠനത്തെ മെച്ചപ്പെടുത്തുന്നതിന്നായി വിവിധയിടങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ടാകുമല്ലോ.ചിലപഠനസഹായികള്‍ ഇതാ .ഇവകൂടി ഉപയോഗിച്ച് പഠനം മെച്ചപ്പെടുത്തി ഉയര്‍ന്ന ഗ്രേഡുകള്‍ നേടാന്‍ ശ്രമിക്കുക.കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ പഠനസഹായിയാണ് ഇവ.
കേരളപാഠാവലി,അടിസ്ഥാനപാഠാവലി,സംസ്കൃതം,അറബിക്ക് എന്നീ ഭാഷാവിഷയങ്ങളുടെ സഹായം പരമാവധി ഉപയോഗപ്പെടുത്തുക.

എസ് എസ് എല്‍ സി പരീക്ഷാര്‍ഥികള്‍ക്ക് ഉണര്‍വ്വുമായി മോട്ടിവേഷന്‍ ക്ലാസ്സുകള്‍

          ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന കുട്ടികളുടെ പരീക്ഷാപ്പേടി മാറ്റി, ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കുന്നതിന്നായി മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു.ട്രെയിനര്‍മാരായ ശ്രീ.നിര്‍മ്മല്‍ കുമാര്‍ കാടകം,ശ്രീ.സജീവന്‍ എന്നിവര്‍ കുട്ടികളില്‍ ആത്മശക്തി പകരുന്ന ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.തങ്ങള്‍ക്ക് പരീക്ഷയില്‍ ഉന്നതമായ ഗ്രേഡുകള്‍ കരസ്ഥമാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടാക്കാന്‍ ക്ലാസ്സിന് കഴിഞ്ഞു.കുട്ടികളില്‍ മാറ്റമുണ്ടാകുമെന്ന അഭിപ്രായം ട്രെയിനര്‍മാരുംഅധ്യാപകരും അഭിപ്രായപ്പെട്ടു. മോട്ടിവേഷന്‍ ക്ലാസ്സ് ......ചില ദൃശ്യങ്ങള്‍

Thursday, January 29, 2015

ശാസ്ത്ര സെമിനാറിലെ മികവുമായി ഗേള്‍സ് ,സ്ക്കൂള്‍

           ടിഐഎച്ച്എസ് നായ്മാര്‍മൂല സ്ക്കൂളില്‍ 23/01/2015 ല്‍ ആര്‍എംഎസ്എയുടെ നേതൃത്വത്തില്‍ നടന്ന ശാസ്ത്രസെമിനാര്‍- ക്വിസ്- ഉപന്യാസമത്സരങ്ങളില്‍ പങ്കെടുത്ത് ഗേള്‍സ് സ്ക്കൂളിലെ കുട്ടികള്‍,ശാസ്ത്രരംഗത്തുള്ള തങ്ങളുടെ അറിവിന് അംഗീകാരം നേടിയിരിക്കുന്നു.'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍‌' എന്ന വിഷയത്തില്‍ നടന്ന
സെമിനാറില്‍ പങ്കെടുത്ത് ഒമ്പതാം തരം എ ക്ലാസ്സിലെ സൈനബ് ബങ്കര രണ്ടാംസ്ഥാനവും ശാസ്ത്ര ക്വിസില്‍ (ഹുദ്ഹുദ്,മംഗല്‍യാന്‍) പങ്കെടുത്ത് ഒമ്പതാം തരം എ ക്ലാസ്സിലെ ഹര്‍ഷിത ജെ "എ" ഗ്രേഡും മംഗള്‍യാന്‍
വിഷയത്തില്‍ നടന്ന ഉപന്യാസരചനയില്‍ എട്ടാം തരം ബി ക്ലാസ്സിലെ ആയിഷ ബങ്കര എ ഗ്രേഡും കരസ്ഥമാക്കിയിരിക്കുന്നു.

              ജില്ലാതലഗണിതശാസ്ത്ര ഭാസ്ക്കരാചാര്യസെമിനാറില്‍ പങ്കെടുത്ത് എട്ടാം തരം ബിക്ലാസ്സിലെ ആയിഷബങ്കര രണ്ടാം സ്ഥാനവും "എ"ഗ്രേഡും കരസ്ഥമാക്കിയിരിക്കുന്നു.


Monday, January 26, 2015

റിപ്പബ്ലിക്ക് ദിനാഘോഷം

ഭാരതത്തിന്റെ 66ാമത് റിപ്പബ്ലിക്ക് ദിനം ഗേള്‍സ് സ്ക്കൂളില്‍ സമുചിതമായി ആഘോഷിച്ചു.രാവിലെ പത്ത് മണിക്ക് സ്ക്കൂള്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസീത ടീച്ചര്‍ പതാകഉയര്‍ത്തി.ഹെഡ്മാസ്റ്റര്‍ ശ്രീ.ഇ വേണു ഗോപാലന്‍ മാസ്റ്റര്‍ റിപ്പബ്ലിക് ദിനസന്ദേശം നല്കി.പിടിഎ പ്രസിഡണ്ട് ശ്രീ പുരുഷോത്തമ ഭട്ട് ,അധ്യാപകനായശ്രീ,കൃഷ്ണന്‍ നമ്പൂതിരി എന്നിവരും ഹയര്‍സെക്കന്ററി വിദ്യാര്‍ഥിനിയായ കുമാരി മഹ്ഷൂറയും സംസാരിച്ചു.കുട്ടികള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു.
റിപ്പബ്ലിക്ക് ദിനാഘോഷദൃശ്യങ്ങളിലൂടെ...........