റിസള്‍ട്ട്

അറബിക് പദ്യം ചൊല്ലലിലും മുശാഹ്റയിലും ആസിയത്ത് സഹല സംസ്ഥാനതലസ്ക്കൂള്‍ കലാമേളയില്‍ എ ഗ്രേഡ് നേടിയിരിക്കുന്നു.
സംസ്ഥാനതലത്തില്‍ സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തവരെ സ്ക്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു
എട്ടാം തരംകായികവിദ്യാഭ്യാസം പാഠപുസ്തകത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
എസ്എസ്എല്‍സിപരീക്ഷയില്‍ ജിവിഎച്ച്എസ്സ് എസ്സ് ഫോര്‍ ഗേള്‍സിന് 99.46% വിജയം.റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം

Monday, June 29, 2015

വായനയ്ക്ക് കരുത്ത് പകര്‍ന്ന് മാധ്യമം വെളിച്ചം ഉദ്ഘാടനം


കുട്ടികളുടെ വായനസംസ്ക്കാരം വളര്‍ത്തി അറിവിന്റെ പുതിയലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മാധ്യമം ആരംഭിച്ച വെളിച്ചം പരിപാടി ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സില്‍ നടന്നു.പരിപാടിയുടെ ഉദ്ഘാടനം മാധ്യമം പത്രം സ്ക്കൂളിന് സംഭാവന ചെയ്ത ശ്രീ.കെ ടി മുഹമ്മദ് നിര്‍വഹിച്ചു.മാധ്യമം സീനിയര്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശ്രീ. സതീശന്‍ സംബന്ധിച്ചു.സ്ക്കൂള്‍ സീനിയര്‍ അസിസറ്റന്റ് ശ്രീ.സുരേഷ് കുമാര്‍ എം സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ വേണുഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു.ശ്രീ വിഷ്ണുഭട്ട്,സ്റ്റാഫ് സിക്രട്ടറി ശ്രീ.കൃഷ്ണന്‍ നമ്പൂതിരി,എന്നീ അധ്യാപകര്‍ ആശംസകളര്‍പ്പിച്ചു.ശ്രീ അനില്‍ കുമാര്‍ നന്ദി പറഞ്ഞു. വെളിച്ചം ചിത്രങ്ങളിലൂടെ.........

ഹോമിയോ മെഡിക്കല്‍ ക്യാമ്പും സൗജന്യമരുന്ന് വിതരണം

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സില്‍ മെഡിക്കല്‍ ക്യാമ്പും സൗജന്യഹോമിയോ മരുന്ന് വിതരണവും നടന്നു.മഴക്കാലരോഗപ്രതിരോധത്തിന്റെ ഭാഗമായാണ് മുനിസിപ്പാലിറ്റി ഇത്തരമൊരു പ്രതിരോധപരിപാടി സംഘടിപ്പിച്ചത്. പ്രതിരോധക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ വേണുഗോപാലന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മുനസിപ്പല്‍ആരോഗ്യ സ്ഥിരം കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.അബ്ദുള്ള കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു.പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ ടി ഇ അബ്ദുള്ള നിര്‍വ്വഹിച്ചു.പരിപാടിയെക്കുറിച്ച് ഡോക്ടര്‍ പ്രശാന്ത് വിവരിച്ചു.വിഎച്ച്എസ് ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്‍സി ടീച്ചര്‍ ആശംസകളര്‍പ്പിച്ചു.
പരിപാടിയുടെ ചിത്രങ്ങളിലൂടെ.......

Wednesday, June 24, 2015

വിദ്യാരംഗം വായനവാരം ഉദ്ഘാടനം ജനകീയ സംഗീതപ്രസ്ഥാനം പ്രതിഭകളെ ആദരിക്കല്‍

                 ജിവി​എച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ ഈ വര്‍ഷത്തെ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും
വവായനവാരാചരണത്തിന്റെ ഉദ്ഘാടനവും മാധ്യമം സീനിയര്‍ ലേഖകനും എഴുത്തുകാരനുമായ ശ്രീ.രവീന്ദ്രന്‍ രാവണേശ്വരം നിര്‍വ്വഹിച്ചു.വിദ്യാരംഗത്തിന്റെ സ്ക്കൂള്‍ കണ്‍വീനര്‍ ശ്രീ രമേശന്‍ പുന്നത്തിരിയന്‍ സ്വാഗതം പറ
ഞ്ഞു.സീനിയര്‍ അധ്യാപകന്‍ ശ്രീ,സുരേഷ് കുമാര്‍ സാര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് ശ്രീ.പുരുഷോത്തമ ഭട്ട് ,അധ്യാപകരായ രമ എകെ.അനില്‍ കുമാര്‍,രാധാലക്ഷ്മി,സ്റ്റാഫ് സിക്രട്ടറി ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാഷ്,  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് ‌സംസാ രിച്ചു.വിദ്യാര്‍ഥികള്‍ വായനാക്കുറിപ്പുകളും വായന യുടെ പ്രാധാന്യത്തെകുറിച്ചുള്ള ലഘു പ്രസംഗങ്ങളും അവതരിപ്പിച്ചു
ഇതേ വേദിയില്‍ വച്ചു തന്നെ സ്ക്കൂളിലെ ജനകീയ സംഗീതപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും നടന്നു.ചടങ്ങില്‍ സംഗീതാധ്യാപകന്‍ വിഷ്ണുഭട്ട് വെള്ളിക്കോത്ത് നന്ദി പറഞ്ഞു.
ചടങ്ങിന്റെ ദൃശ്യങ്ങളില്‍ നിന്ന്........................

അഭിനന്ദനങ്ങള്‍...........

അധ്യാപനജീവിതത്തിന്റെ തുടര്‍ച്ചയില്‍ നിന്ന് ജില്ലാവിദ്യാഭ്യാസ ഓഫീസറായി സ്ഥാനം കയറ്റം നേടി , കാസര്‍ഗോഡ് വിദ്യാഭ്യാസജില്ലാ തലവനായിപ്പോകുന്ന ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിന്റെ പ്രിയ ഹെഡ്മാസ്റ്റര്‍ ശ്രീ വേണുഗോപാലന്‍ സാറിന് ഹൃദയം നിറഞ്ഞ ആശംസകള്‍
സ്നേഹാശംസകള്‍..........സ്നേഹാശംസകള്‍.....................സ്നേഹാശംസകള്‍..........സ്നേഹാശംസകള്‍....
സ്റ്റാഫ്.............വിദ്യാര്‍ഥിനികള്‍...............പിടിഎ

Tuesday, June 23, 2015

സ്ത്രീ ശാക്തീകരണം പോലീസിലൂടെ.........

പൊതു സമൂഹത്തില്‍ സ്ത്രീകള്‍ ഇന്നും പലതരത്തിലുള്ള അപമാനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും ഇരകളായി ത്തീരുന്നുണ്ട്.  സ്ത്രീകള്‍ക്ക് തങ്ങള്‍ക്ക് ഏതെല്ലാം വിധത്തില്‍ പരിരക്ഷ കിട്ടുമെന്ന ധാരണയില്ലാ ത്തതാകാം ഇത്തരം പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കപ്പെടുന്നതിനും പ്രതിരോധങ്ങള്‍ സൃഷ്ടിക്കുന്നതിന്നും കഴിയാതെ പോകുന്നത്. പുതുതലമുറയിലെങ്കിലും ഇത്തരം തിരിച്ചറിവുകള്‍ ശക്തിപ്പെടേണ്ടത് സമൂഹത്തിന്റെ തന്നെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.ഈ അറിവില്‍ നിന്നാകാം കേരള പോലീസിന്റെ വനിതാസെല്‍ ഹെല്‍പ്പ് ലൈന്‍ പെണ്‍കുട്ടികളില്‍ ഇത്തരം നിയമസംരക്ഷണബോധവത്കരണപരിപാടികള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി" സ്ത്രീ ശാക്തീകരണം പോലീസിലൂടെ " എന്ന ബാനറിന്‍ കീഴില്‍ കാസര്‍ഗോഡ് വനിതാസെല്ലിന്റെ നേതൃത്വത്തില്‍ ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സില്‍ ബോധവത്കരണ ക്ലാസ്സ് നടന്നു
ബോധവത്കരണ ക്ലാസ്സിന്റെ ഔദ്യോഗിക ഉദ്ഘാടനവും ക്ലാസ്സും കാസര്‍ഗോഡ് വനിതാ സെല്‍ സിഐ ശ്രീമതി.നിര്‍മ്മല മേഡം നിര്‍വഹിച്ചു.ച‌ടങ്ങില്‍ സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട്
ശ്രീ.പുരുഷോത്തമ ഭട്ട് അധ്യക്ഷം വഹിച്ചു.വിഎച്ച്എസ് ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്‍സി ടീച്ചര്‍,ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസീത ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.വനിതാസെല്‍ സബ് ഇന്‍സ്പെക്ടര്‍ ഉഷാ മേഡം ചടങ്ങില്‍ സംബന്ധിച്ചു
ബോധവത്കരണ ക്ലാസ്സിന്റെ ദൃശ്യങ്ങളിലൂടെ.........

Thursday, June 18, 2015

വായനക്കളരിയിലേക്കുള്ള പെണ്‍കുതിപ്പ്

           വായനയുടെ വസന്തത്തിലേക്ക്,അനുഭവങ്ങളുടെയും അറിവിന്റെയും ലോകത്തിലേക്ക്,പാഠപുസ്തക ത്താളിലെ അറിവില്‍ നിന്നും ലോകത്തിന്റെ അറിവിന്റെ വിശാലഭൂവിലേക്ക് വിദ്യാര്‍ഥികളെ നയിക്കുന്ന വായനയുടെ പുതുലോകം തുറന്ന് നല്കി മലയാള മനോരമയുടെ വായനക്കളരി ജിവിഎച്ച്എസ്എസ് ഫോര്‍
ഗേള്‍സില്‍ ആരംഭിച്ചു.കാസര്‍ഗോഡ് മുനിസിപ്പല്‍ സ്ഥിരം വികസനകാര്യസമിതി ചെയര്‍മാന്‍ ശ്രീ.അബ്ബാസ്
ബീഗമാണ് വായനയുടെ ലോകം പത്രത്താളുകളിലൂടെ കുട്ടികള്‍ക്ക് നല്കിയത്.അദ്ദേഹത്തിന്റെ സ്ഥാപനമായ
ബീഗം പര്‍ദ്ദാസാണ് സ്ക്കൂളിനു വേണ്ടുന്ന മനോരമ വിതരണം ചെയ്യുന്നത്.
            വായനക്കളരിക്ക് തുടക്കം കുറിച്ച് നടന്ന ഉദ്ഘാടനപരിപാടിയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.വേണുഗോപാലന്‍
മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു.സീനിയര്‍ അസിസ്റ്റന്റ് ശ്രീ.സുരേഷ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.കുട്ടികള്‍ക്ക് മനോരമ
പത്രം വിതരണം ചെയ്ത് ഉദ്ഘാടനം നടത്തുകയും വായനയിലൂടെ മനുഷ്യന്‍ എങ്ങനെ വളരുന്നു എന്നും വ്യക്ത മാക്കി.ഹയര്‍സെക്കന്റെറി പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസീത ടീച്ചറും വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്‍സി ടീച്ചറും വായനയുടെ സന്ദേശവും വായനക്കളരിക്ക് ആശംസകളും നേര്‍ന്നു.മനോരമ പത്രത്തിന്റെ പ്രതിനിധി
പത്രത്തിലെ വിവിധ പംക്തികള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.ചടങ്ങില്‍ സ്ക്കൂള്‍ അധ്യാപകരും സന്നിഹിത രായിരുന്നു
  വായനക്കളരിയുടെ ഉദ്ഘാടനച്ചടങ്ങിലെ ദൃശ്യങ്ങളിലൂടെ...........

Friday, June 5, 2015

പരിസ്ഥിതിക്കൊരു തണലിനുവേണ്ടി

                 ഇന്ന് ജൂണ്‍ 5, മനുഷ്യന്‍ പരിസ്ഥിതിയുടെ മേല്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ മൂലം ഹരിതഭൂവിന്റെ നിലില്‍പ്പിനെക്കുറിച്ച് ലോകമെങ്ങും  വീണ്ടും വീണ്ടും വിളംബരം ചെയ്ത് ഓര്‍മ്മിപ്പിക്കുന്ന ദിവസം."ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ" എന്ന കവിയുടെ ആകുലതകള്‍, എല്ലാ മനുഷ്യനും മുദ്രാഗീതങ്ങള്‍ പോലെയോ,താളമുള്ള ഈരടിചൊല്ലിപ്പോകുന്നത് പോലെയോ പാടിപ്പോകാതെ അവയെ നെഞ്ചേറ്റാന്‍ മറക്കാതിരിക്കേണ്ട കാലം.ഈ ദിനത്തില്‍ കുട്ടികളില്‍,വരും തലമുറയില്‍ പാരിസ്ഥികബോധം വളര്‍ത്താനുംപ്രകൃതിയെ സ്നേഹിക്കാനും പഠിപ്പിച്ച് പുതിയ ലോകസൃഷ്ടിക്കായി ഗവണ്‍മെന്റും വനംവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സില്‍ നടന്ന വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ.പുരുഷോത്തമ ഭട്ട് നിര്‍വ്വഹിച്ചു..ഹെഡ്മാസ്റ്റര്‍ ശ്രീ.ഇ വേണുഗോപാലന്‍ പരിപാടിയെ കുറിച്ച് വിശദീകരണം നല്കി.വിഎച്ച് എസ് ി പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്‍സി ടീച്ചര്‍,അധ്യാപകരായ രമേശന്‍ പുന്നത്തിരിയന്‍,അനില്‍ കുമാര്‍ കെ,അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.സംഗീതാധ്യാപകന്‍ ശ്രീ വിഷ്മുഭട്ട് വെള്ളിക്കോത്ത് പരിസ്ഥിതി പ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും  പരിസ്ഥിതി ഗീതം ആലപിക്കുകയും ചെയ്തു. പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ ശ്രീ ഗോപിമാഷ് നന്ദി പറഞ്ഞു.
വൃക്ഷത്തൈവിതരണച്ചടങ്ങിന്റെ ദൃശ്യങ്ങളിലൂടെ...........

Monday, June 1, 2015

പ്രവേശനോത്സവം

          പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും കൗതുകത്തിന്റെയും കാഴ്ചകളുമായി പുതിയ അധ്യയനവര്‍ഷം കടന്നു വന്നിരിക്കുകയാണ്.പ്രൈമറി തലത്തിലെ ലാളനകളില്‍ നിന്നും കൗമാരത്തിന്റെ പുതുലോകത്തിലേക്കുള്ള കടന്നുവരവു കൂടിയാണ് ഈ ക്ലാസ് കയറ്റം.പുത്തനുടുപ്പും പുതുപുസ്തകങ്ങളും പുതുകൂട്ടുകാരുമായുള്ള പുതിയ ലോകം.കുട്ടികളുടെ പുതിയ സ്ക്കൂളിലേക്കുള്ള പ്രവേശനം ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലും ആഹ്ലാദ പൂര്‍വ്വം നടന്നു.പുതിയ കുട്ടികള്‍ അവരുടെ രക്ഷാകര്‍ത്താക്കളോടൊപ്പം കൗതുകത്തോടെയും ആശങ്കയോടും കൂടിയാണ് കടന്നു വന്നതെങ്കില്‍,സ്ക്കൂള്‍ അങ്കണം അവര്‍ക്കായി ഒരുക്കിയ സ്വാഗതം അവരുടെ എല്ലാ ആശങ്കളെയും അകറ്റുകയും യാതൊരു പരിഭ്രമവുമില്ലാതെ പുതിയ സ്ക്കൂളിനെ അവര്‍ ഹൃദയത്തിലേറ്റുകയും ചെയ്തു.കുട്ടികളെ സ്നേഹത്തിന്റയും സൗഹൃദത്തിന്റെയും പുതിയ ലോകത്തിലേക്ക് മുതിര്‍ന്നക്ലാസ്സിലെ കുട്ടികള്‍ അസംബ്ലിയില്‍ വരവേറ്റു.പുതിയ കുട്ടികളെ മധുരപലഹാരവിതരണത്തോടെ സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങ് ,സ്ക്കൂളിലെ സംഗീതാധ്യാപകന്‍ ശ്രീ വിഷ്ണുഭട്ട് വെള്ളിക്കോത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ചേര്‍ന്ന് ആലപിച്ച പ്രാര്‍ഥനാ ഗീതത്തോടെ ആരംഭിച്ചു. കാസര്‍ഗോഡ് മുനിസിപ്പല്‍ വികസന സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്ക്കൂള്‍ മുന്‍ പിടിഎ പ്രസിഡണ്ടും കാസര്‍ഗോഡ് മുനിസിപ്പല്‍ കൗണ്‍സിലറുമായ ശ്രീ അബ്ദുള്‍ ഖാദര്‍ ബങ്കര ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.സ്ക്കൂള്‍ പിടിഎ പ്രസിഡണ്ട് ശ്രീ പുരുഷോത്തമ ഭട്ട് അധ്യക്ഷം വഹിച്ച ചടങ്ങില്‍ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസീത പിവി,വിഎച്ച്എസ് ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്‍സി പിഎസ് ,പിടിഎ വൈസ് പ്രസിഡണ്ട് രാജന്‍ ജോര്‍ജ്ജ്,എംപിടി എപ്രസിഡണ്ട് ശ്രീമതിസാബിറ അബ്ദുള്‍റഹീം ബങ്കര,സ്റ്റാഫ് സിക്രട്ടറി ശ്രീ കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍ എന്നിവര്‍ പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിച്ചു.സീനിയര്‍ അധ്യാപകന്‍ ശ്രീ സുരേഷ് സാര്‍ നന്ദി പറഞ്ഞു.

പ്രവേശനോത്സവചടങ്ങിലെ ദൃശ്യങ്ങളിലൂടെ............