കാസര്‍ഗോഡ് ഡിഇഒ ഓഫീസ് ജൂണ്‍ മാസം 29ന് അപൂര്‍വ്വമായൊരു ദൃശ്യത്തിന്റെ വേദിയായി മാറി.പുതിയ ഡിഇഒ യുടെ ചുമതലയേല്‍ക്കലായിരുന്നു അത്.പുതിയ ഡിഇഒ ആയി ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ പ്രഥമാധ്യാപകനായ ശ്രീ വേണുഗോപാലന്‍ മാസ്റ്റര്‍ പ്രമോഷനായിരുന്നു.ഇതുവരെ ഏതൊരു അധ്യാപകന്റെ സര്‍വ്വീസില്‍ നിന്നും വിരമിക്കലായാലും ഔദ്യോഗികസ്ഥാനക്കയറ്റമായാലും അതില്‍ പങ്കാളിത്തം വഹിക്കുക പ്രധാനമായും സഹപ്രവര്‍ത്തകരാണ്. എന്നാല്‍,അതിന്‍ നിന്നും വിഭിന്നമായി ഏതൊരധ്യാപകന്നുംലഭിക്കാത്ത അപൂര്‍വ്വമായ സൗഭാഗ്യത്തിന്റെ ഉടമയായി മാറുകയായിരുന്നു,ശ്രീ വേണുഗോപാലന്‍ മാസ്റ്റര്‍. അദ്ദേഹത്തിന്റെ കുട്ടികളുടെ സാന്നിധ്യത്തില്‍ ആണ് അദ്ദേഹം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പദവി ഏറ്റെടുക്കാന്‍ എത്തിയത്.അപൂര്‍വ്വമായ ഈ ആഹ്ലാദനിമിഷങ്ങളെ ഓഫീസ് ജീവനക്കാരും വിസ്മയത്തോടെയാണ് സ്വീകരിച്ചത്.വേണുഗോപാലന്‍ സാര്‍ ഉപജില്ലാ വിദ്യാഭ്യാസഓഫീസറും ഡിഇഒ ഇന്‍ ചാര്‍ജ്ജ് വഹിച്ചിരുന്ന ശ്രീ രവീന്ദ്രനാഥ് സാറില്‍ നിന്നും ചാര്‍ജ്ജ് ഏറ്റെടുക്കുന്നതില്‍ വിദ്യാര്‍ഥികളും അധ്യാപകരും പിടിഎ അംഗങ്ങളും ഓഫീസ് സ്റ്റാഫും സാക്ഷ്യം ഹിച്ചു.
ഭാഷയുടെ സൗന്ദര്യവും ശാസ്ത്രത്തിന്റെ കരുത്തും ഗണിതത്തിന്റെ പിഴവില്ലാത്ത ഒതുക്കവുമായി, പെണ്‍കുതിപ്പിന്റെ തെളിമയില്‍ വിടരുന്ന കൗതുകകാഴ്ചകള്‍
റിസള്‍ട്ട്
എട്ടാം തരംകായികവിദ്യാഭ്യാസം പാഠപുസ്തകത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം
No comments:
Post a Comment