റിസള്‍ട്ട്

അറബിക് പദ്യം ചൊല്ലലിലും മുശാഹ്റയിലും ആസിയത്ത് സഹല സംസ്ഥാനതലസ്ക്കൂള്‍ കലാമേളയില്‍ എ ഗ്രേഡ് നേടിയിരിക്കുന്നു.
സംസ്ഥാനതലത്തില്‍ സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തവരെ സ്ക്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു
എട്ടാം തരംകായികവിദ്യാഭ്യാസം പാഠപുസ്തകത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
എസ്എസ്എല്‍സിപരീക്ഷയില്‍ ജിവിഎച്ച്എസ്സ് എസ്സ് ഫോര്‍ ഗേള്‍സിന് 99.46% വിജയം.റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം

Sunday, September 14, 2014

ഓണസ്നേഹക്കോടി വിതരണം

            ഭാരതം രൂപപ്പെടുന്നത് അവളുടെ ക്ലാസ്സ് മുറികളിലാണ് എന്ന് നമ്മളെ ഓര്‍മ്മപ്പെടുത്തിയ മഹാനായ അധ്യാപകനാണ് ഡോക്ടര്‍ സര്‍വേപ്പിള്ളി രാധാകൃഷ്ണന്‍.ആ അധ്യാപകനോടുള്ള ആദരവാണ് ഭാരതം അദ്ദേഹത്തിന്റെ ജന്മദിനംദേശീയഅധ്യാപകദിനമായി ആചരിച്ച്, അധ്യാപകനും വിദ്യാര്‍ഥിയും ചേര്‍ന്ന് പുതിയ ഭാരതം സൃഷ്ടിക്കുന്നതിനുള്ള ഊര്‍ജ്ജം പകരുന്നതിന്നായി ഒരുക്കി വച്ചിരിക്കുന്നത്.വിദ്യാഭ്യാസം നല്കലും നേടലും മാനവീകനന്മയില്‍ ഉറച്ചു നിന്നുകൊണ്ട് തന്നെയാകണം.ക്ലാസ്സ് മുറികളിലാണ് ഈ ചിന്ത ഉറക്കേണ്ടത്.മനുഷ്യര്‍ മറ്റ് പല ചിന്തകളിലും മുഴുകി മുന്നേറുമ്പോള്‍ ഈ മനോഭാവമാണ് നഷ്ടപ്പെടുന്നത്. അവിടെയാണ് മനുഷ്യനന്മലക്ഷ്യമിടുന്ന മതങ്ങളും ആശയങ്ങളും തെറ്റായി വ്യാഖ്യനിക്കപ്പെടുകയും ദുരുപ യോഗപ്പെടുത്തുകയും ചെയ്യുന്നത്. കാലത്തിന്റെ ശരിയായ വഴികളില്‍ നിന്ന് തെന്നിമാറി നടക്കുന്ന പുതിയ സമൂഹത്തിന് മാതൃകയായി ത്തീരുകയാണ് ജിജിവിഎച്ച്എച്ച് എസ്സ് ഫോര്‍ ഗേള്‍സ് കാസര്‍ഗോഡിലെ അധ്യാപകരും കുട്ടികളും. അതിന്നായി തെരഞ്ഞെടുത്ത ദിവസം ഭാരതത്തിന്റെ മഹാനായ അധ്യാപകന്റെ ജന്മദിനവും.സ്ക്കൂളിലെ അധ്യാപകരും കുട്ടികളും കൂടി ഈ വര്‍ഷത്തെ അധ്യാപകദിനവും ഓണാഘോഷവും ഗംഭീരമായി കൊണ്ടാടി യപ്പോഴും ആര്‍പ്പും ആരവുമി ല്ലാതെയുള്ള മറ്റൊരു ചടങ്ങും ഹെഡ്മാസ്റ്ററുടെ മുറിയില്‍ നടക്കുന്നുണ്ടായിരുന്നു.സ്ക്കൂള്‍ ലീഡര്‍ സഹ്റബങ്കരയില്‍ നിന്നും ഹെഡ്മാസ്റ്റര്‍ വേണുഗോപാലന്‍ മാസ്റ്റര്‍ നിറഞ്ഞ മനസ്സോടെ കുറച്ച് പൊതി കള്‍ ഏറ്റുവാങ്ങിയതായിരുന്നു ആ ചടങ്ങ്.സ്ക്കൂളിലെ നിര്‍ദ്ധനരായ കൂട്ടുകാരികള്‍ക്ക് നല്കാനുള്ള ഓണസ്നേഹ ക്കോടികളായിരുന്നു ആ പൊതികളില്‍.കാസര്‍ഗോഡിന്റെ മനസ്സിന് സൗഹൃദത്തിന്റെ പരസ്പര സ്നേഹത്തിന്റെ പുതിയനല്ല പാഠം രചിക്കുകയാണ് ഈ കുട്ടികള്‍ .എന്തും ഏതും ആര്‍പ്പുവിളികളോടെ മാത്രം കൊണ്ടാടുന്ന സമൂഹത്തിന് ,ഇത്തരം നിശ്ബ്ദവിപ്ലവങ്ങള്‍ വേണമെങ്കില്‍ കണ്ടില്ലെന്ന് നടിക്കാം .പക്ഷെ,പുതിയതലമുറകള്‍ ഒന്നിനും കൊള്ളാത്തവരാണെന്ന, നന്മകള്‍ വറ്റിപ്പോയവരാണെന്ന വാക്കുകള്‍ വിഴുങ്ങേണ്ടി വരുമെന്ന് ഈ കുട്ടികള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട് . കഴിയില്ല.കുട്ടികളില്‍ ഇത്തരം ചിന്തയ്ക്ക് ഊര്‍ജ്ജം പകരുന്നതിന്നായി എല്ലാ അധ്യാപകരുംഅനധ്യാപകരും ഒരുമിച്ചിരുന്നു. അമ്പത്തഞ്ചോളം കുട്ടികള്‍ക്ക് ഓണസ്നേഹക്കോടി നല്കുന്നതിന്നായി അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഈ കൂട്ടായ്മക്ക്കഴിഞ്ഞു. അധ്യാപകരായ ബാബുരാജ്,ശശികല,രേഖാറാണി,രമേശന്‍ പുന്നത്തിരിയന്‍ , സുധാകരന്‍ പിസി,ലോഹിത് എന്നിവര്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്കുന്നതിനുണ്ടായിരുന്നു.(ഇത് ഞങ്ങളുടെ സ്നേഹത്തിന്റെ അടയാളമായതിനാല്‍ ഏറ്റുവാങ്ങുന്ന കുഞ്ഞു മനസ്സുകളെ വേദനിപ്പിക്കാന്‍ ഇഷ്ടമില്ല.അതിനാല്‍ അവരുടെ ചിത്രങ്ങള്‍ ഇല്ല.ക്ഷമിക്കുക)
          കൂട്ടുകാരികള്‍ക്ക് നല്കാനുള്ള ഓണസ്നേഹക്കോടി സ്ക്കൂള്‍ ലീഡര്‍ സഹ്റ ബങ്കര ഹെഡ്മാസ്റ്റര്‍
          ശ്രീ.ഇ.വേണുഗോപാലന്‍ മാസ്റ്റര്‍ക്ക് നല്കുന്നു. അധ്യാപകരായ ശ്രീ. ബാബുരാജ് ,ശ്രീമതി
          ശശികല എന്നിവര്‍ സമീപം

2 comments:

  1. മാതൃകാപരമായ പ്രവര്‍ത്തനം. ആശംസകള്‍

    ReplyDelete
  2. Excellent work. This is really a motivation to all. Proud to be an alumni of GGVHSS kasaragod

    ReplyDelete